യാക്കോബായ വിഭാഗത്തിന് വീണ്ടും തിരിച്ചടി ; സ്ഥാനാരോഹണം അസാധുവായേക്കും….!
കൊച്ചി : യാക്കോബായ നേതാവായി സ്ഥാനാരോഹിതനായ ജോസഫ് മാർ ഗ്രീഗോറിയോസ് ചുവന്ന കുപ്പായധാരികളായ ഏലിയാസ് മാർ യൂലിയോസ് ,മാത്യൂസ് മാർ അന്തീമോസ് അങ്കമാലി കൊച്ചി കണ്ടനാട് ഭദ്രാസനങ്ങളിൽപ്പെട്ട പള്ളികളിൽ പ്രവേശിക്കുന്നത് ശാശ്വതമായ നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഹർജി.
വിമത യാക്കോബായ നേതാവിന്റെ സ്ഥാനാരോഹണം നിയമാനുസൃതമല്ലെന്നും സുപ്രീം കോടതിയുടെ വിധികൾക്ക് എതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പാത്രിയർക്കീസിന്റെ നീക്കം സമാന്തര ഭരണത്തിന് ശ്രമം ആണെന്നും കോതമംഗലം സ്വദേശികളായ ഓർത്തഡോക്സ് സഭ അംഗങ്ങൾ എറണാകുളം ജില്ലാ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.ഹർജി ഫയിലിൽ സ്വീകരിച്ച കോടതി കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവായി.ഇതോടെ യാക്കോബായ വിഭാഗം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.