OVS - Latest NewsOVS-Kerala News

നിർണ്ണായക സത്യവാങ്മൂലത്തിൽ ഓർത്തഡോക്സ്‌ സഭയും ; ക്നാനായ സഭയെ വുഴുങ്ങാനുറച്ച യാക്കോബായ വിഭാഗത്തിന് തിരിച്ചടി

ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്തുള്ള പാത്രിയർക്കീസിന്റെ ഇണ്ടാസിന് അസാധു.ത്തരവ് സ്റ്റേ ചെയ്ത കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ച മുൻസിഫ് കോടതിയുടെ ഉത്തരവും ഇതിനെതിരെ നൽകിയ അപ്പീൽ തള്ളിയ കോട്ടയം ജില്ലാ കോടതി ഉത്തരവുമാണ് ജസ്റ്റിസ് കെ.നടരാജൻ ശരിവച്ചത്.

പാത്രിയർക്കീസ് ബാവാ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. ബാവായുടെ സസ്പെൻഷൻ കൽപന 2024 ഓഗസ്റ്റ് 27നു കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.

മെത്രാപ്പൊലീത്തയെ നിയമിക്കാനുള്ള അധികാരം പാത്രിയർക്കീസ് ബാവായ്ക്കായതിനാൽ അച്ചടക്ക നടപടിയെടുക്കാൻ അധികാരമുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പു വഴി മെത്രാപ്പൊലീത്തയെ ക്നാനായ അസോസിയേഷനാ ണു തിരഞ്ഞെടുത്തത്. കൈവയ്പ് വഴി ബാവ നിയമനം അംഗീകരിക്കുക മാത്രമാണു ചെയ്തത്. ആത്മീയ തലവൻ മാത്രമാണ് പരിശുദ്ധ ബാവാ. ഈ ഘട്ടത്തിൽ, മെത്രാപ്പൊലീത്ത യ്ക്കുമേൽ ബാവായ്ക്കു ലൗകിക അധികാരമുണ്ടെന്നു പറയാനാവില്ലെന്നു കോടതി പറഞ്ഞു.മുൻസിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും ഉത്തരവുകൾ നിയമ വിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം.

ഇതേ സംബന്ധിച്ച് ക്നാനായ സമുദായം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യ വാങ്മൂലത്തിൽ ഓർത്തഡോക്സ്‌ സഭ സമ്പാദിച്ച ഉത്തരവുകളെയും പരാമർശിച്ചു.1995 – ലേയും 2017 – ലേയും സുപ്രീം കോടതി വിധിയിൽ പാത്രിയർക്കീസിന്റെ അധികാരങ്ങളെ പറ്റി തർക്കങ്ങൾ അവസാനിച്ചെന്ന് പറയുന്നു.

error: Thank you for visiting : www.ovsonline.in