മണർകാട് പള്ളി : വിമത യാക്കോബായ നേതാവിനെതിരെ പരാതി പ്രവാഹം
കോട്ടയം/കൊച്ചി : മണർകാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ വിമത നേതാവ് പ്രവേശിച്ചു കർമ്മങ്ങൾ നടത്തുന്നതിനെതിരെ ഓർത്തഡോക്സ് സഭയുടെ പരാതി.മണർകാട് പള്ളിക്കേസിൽ കോട്ടയം സബ് കോടതിയുടെ 2019 ലെ ഉത്തരവ് പ്രകാരം യാക്കോബായ വിഭാഗത്തിൽ പെട്ട കുപ്പായധാരികൾക്ക് ആത്മീയ കർമ്മങ്ങൾ അനുഷ്ഠിക്കാൻ വിലക്കുണ്ടെന്ന് വികാരി ഫാ.ലൈജു മാർക്കോസ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പീഡാനുഭവ വാരാഴ്ചയിൽ മലങ്കര സഭാ അംഗീകാരമില്ലാത്ത വിമത നേതാവ് പ്രവേശിച്ചു കർമ്മങ്ങൾ നടത്തുന്നത് വിധിയുടെ ലംഘനമാണെന്നും ഇത് തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.