OVS - Latest NewsOVS-Kerala News

വിവാഹ ശുശ്രൂഷയ്ക്ക് അനുമതി ബുധൻ,വെള്ളി ദിവസങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തി ; ശനിയാഴ്ച കല്യാണങ്ങൾ വിലക്കി ഓർത്തഡോക്സ്‌ സഭ

കോട്ടയം : ഓർത്തഡോക്സ്‌ സഭയുടെ പാൻ കാർഡ് ഉപയോഗിച്ച് ലോൺ എടുക്കുന്നതിനുള്ള അനുമതി ഇനി മുതൽ ഉണ്ടായിരിക്കുന്നതല്ലെന്ന് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നിന്ന് പുറപ്പെടുവിച്ച കല്പനയിൽ പറയുന്നു.ഇനി മുതൽ ശനിയാഴ്ച ദിവസങ്ങളിൽ വിവാഹ കൂദാശയ്ക്ക് പ്രത്യേക അനുമതി ഉണ്ടായിരിക്കുന്നതല്ല, പകരം ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്ക് വിവാഹ കൂദാശ നടത്തുന്നതിന് പ്രത്യേക അനുമതി നൽകുന്നതാണ്.

വിവാഹ കൂദാശയ്ക്ക് പ്രത്യേക അനുമതി ആവശ്യമുള്ളവർ ഇടവക മെത്രാപ്പോലീത്തായുടെ ശുപാർശയോടുകൂടി സഭാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്; പ്രത്യേക അനുമതി വാങ്ങി നടത്തപ്പെടുന്ന വിവാഹ കൂദാശകളിൽ മെത്രാപ്പോലീത്താമാർ സംബന്ധിക്കുവാൻ പാടില്ല എന്നതിനും തീരുമാനമായി.

മലങ്കര സഭയിലെ ഏത് മെത്രാസനവും ഔദ്യോഗികമായി നൽകുന്ന Premarital കൗൺസിലിങ് Certificate -ന് മലങ്കര സഭയിൽ എല്ലായിടത്തും അംഗീകാരം ഉണ്ടായിരിക്കുന്നതാണെന്നും അതത് മെത്രാസനങ്ങൾ നടത്തുന്ന Premarital Counselling Course -ൽ മാത്രമേ പങ്കെടുക്കാവൂ എന്ന നിബന്ധന പാടില്ല എന്നുമുള്ള 2025 ഫെബ്രുവരി സുന്നഹദോസ് നിശ്ചയം നടപ്പാക്കും.

error: Thank you for visiting : www.ovsonline.in