വടകര സ്കൂള്‍ : മാനേജറായി യാക്കോബായ വൈദീകനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
ഏറണാകുളം(പിറവം) : തര്‍ക്കത്തിലിരിക്കുന്ന വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ സ്വത്തായ വടകര സെന്‍റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്ചൂളിന്‍റെയും ഐ.ടി.ഐ യുടേയും മാനേജറായി യാക്കോബായ വിഭാഗം വൈദീകനെ ഫാ.പോള്‍ തോമസ് പീച്ചിയിലിനെ നിയമിച്ച കീഴ് ക്കോടതി വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.വ്യാജമായി സൃഷ്ടിച്ച മിനിറ്റ്സ് ഹാജരാക്കിയായിരുന്നു സ്കൂള്‍ മാനേജര്‍ഷിപ്പ് തട്ടിയെടുത്തത്.സ്കൂള്‍ ഭരണം ഓര്‍ത്തഡോക്സ് സഭയുടെ നിയന്ത്രണത്തിയിരിന്നു.പ്രഥമദ്രിഷ്ട്യാ തെളിവ് കണ്ടെത്തിയ അടിസ്ഥാനത്തിലാണ് ബഹു.കോടതി നടപടി.