കുമ്പഴ സെൻറ് മേരീസ് ഓർത്തഡോൿസ് വലിയ കത്തീഡ്രലിൽ ശൂനോയോ നോമ്പാചരണം ആഗസ്റ്റ് 1 മുതൽ 15 വരെ.
ശുദ്ധിമതികളിൽ ശുദ്ധിമതിയായ മർത്തമറിയം അമ്മയുടെ നാമത്തിൽ, പരിശുദ്ധ പരുമല തിരുമേനിയുടെ തൃക്കരങ്ങളാൽ തറക്കല്ലിട്ടു സ്ഥാപിതമായ കുമ്പഴ സെൻറ് മേരീസ് ഓർത്തഡോൿസ് വലിയ കത്തീഡ്രലിൽ ദേവാലയത്തിന്റെ ഈ വർഷത്തെ ശൂനോയോ നോമ്പാചരണം (പതിനഞ്ചു നോമ്പ്) ആഗസ്റ്റ് 1 മുതൽ 15 വരെ ഭക്ത്യാദരവോടെ നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 7.30 നു ഇടവകയുടെ മുൻവികാരിമാരുടെയും ഇടവക പട്ടക്കാരുടെയും നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാനയും,വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും നടത്തപ്പെടും.
2016 ആഗസ്റ്റ് 6 ശനിയാഴ്ച്ച കൂടാരപ്പെരുനാൾ ദിവസം ഇടവക വികാരി ഫാ. ലിറ്റോ ജേക്കബിന്റെ കാർമീകത്വത്തിൽ വിശുദ്ധ കുർബ്ബാന നടത്തപ്പെടും.ഓഗസ്റ്റ് 12 വെള്ളിയാഴിച്ച രാവിലെ 10.30 നു നടക്കുന്ന ധ്യാന ശിശ്രൂഷയ്ക്കു ഫാ. ജിജിൻ ബേബി കൈപ്പട്ടൂർ നേതൃത്വം നൽകും.
2016 ആഗസ്റ്റ് 14 ഞായറാഴ്ച്ച രാവിലെ 6:45 നു പ്രഭാത നമസ്കാരത്തിനും തുടർന്ന് വിശുദ്ധ കുർബ്ബാനയ്ക്കും പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കാതോലിക്ക ബാവ കാർമീകത്വം വഹിക്കും.വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടർന്ന്, വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ കുമ്പഴയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശടിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും.നോമ്പിന്റെ സമാപന ദിവസമായ ആഗസ്റ്റ് 15 തിങ്കളാഴ്ച്ച, പത്തനാപുരം മൌണ്ട് താബോർ ദയറാ അംഗമായ വെരി.റവ. പീറ്റർ തോമസ് റമ്പാന്റെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും, തുടർന്ന് പ്രദക്ഷിണവും ആശിർവാദവും നേർച്ചവിളമ്പും നടത്തപ്പെടും.