OVS - Latest NewsOVS-Kerala News

യാക്കോബായ വിഭാഗത്തിന് മറുപടിയുമായി ഓർത്തഡോക്സ്‌ സഭാ വൈദീക ട്രസ്റ്റി

ഓറിയന്റൽ ഓർത്തഡോക്സ് സഭകളാണ് അന്ത്യോഖ്യൻ ഓർത്തഡോക്സ് സുറിയാനി സഭയും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും. ഇവ രണ്ടും സ്വയംശീർഷകത്വമുള്ള പൗരസ്ത്യ സഭകളാണ്. അന്ത്യോഖ്യൻ ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിൻഗാമിയായ പരിശുദ്ധ പാത്രിയർക്കീസും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പിൻഗാമിയായ പരിശുദ്ധ കാതോലിക്കായുമാണ്.സുറിയാനി പാരമ്പര്യമുള്ള, സുറിയാനി സഭയിലെ വിഭാഗങ്ങളായ ഈ രണ്ടു സഭകളുടെ അധ്യക്ഷന്മാരിൽ സമൻമാരിൽ മുമ്പൻ എന്ന നിലയിൽ അന്ത്യോഖ്യ പാത്രിയർക്കീസിന് ആദരണീയമായ സ്ഥാനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടന നൽകുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാധ്യക്ഷന്മാരിൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസിന് സമന്മാരിൽ മുമ്പൻ എന്ന സ്ഥാനം നൽകുന്നതുപോലെയാണിത്.
1965 – ലെ ആഡിസ് അബാബ ഓറിയന്റൽ ഓർത്തഡോക്സ് സുന്നഹദോസിലും ഇരുസഭകളും പങ്കെടുത്തത് സ്വയം ശീർഷകത്വമുള്ള സഹോദരി സഭകൾ എന്ന നിലയിലാണ്.എന്നാൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് സ്വയം ശീർഷകത്വം ഉള്ളതിനാൽ വൈദേശിക മേൽക്കോയ്മകൾക്ക് വിധേയമാകുന്നില്ല. ഈ സഭക്കുള്ളിൽ വിഘടിത പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് 1970 കൾ മുതൽ അന്ത്യോഖ്യാ പാത്രിയർക്കീസ് നടത്തുന്നത്. അത് ഭാരതത്തിൻ്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വിധികൾ അടിസ്ഥാനമാക്കിയും, എ. ഡി. 325ലെ നിഖ്യാ സുന്നഹദോസിൻ്റെ കാനോനുകൾ പ്രകാരവും ക്രൈസ്തവ സഭകളുടെ പ്രവർത്തന ശൈലിക്ക് വിരുദ്ധമായ നിലപാടാണ്.ആദരവും ബഹുമാനവും നൽകുന്നു എന്നത് അധിനിവേശത്തിനുള്ള അവസരമായി അന്ത്യോഖ്യാ പാത്രിയർക്കീസ് കണക്കാക്കുന്നത് സഭകൾ തമ്മിലുള്ള ബന്ധം തകർക്കുന്നു. അതിനാൽ ഇത്തരം വിഘടന പ്രവർത്തനങ്ങൾ പ്രതിഷേധാർഹമാണ്. ഭാരതത്തിൻ്റ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചും, മാധ്യമങ്ങളിൽ കൂടി തെറ്റായ പ്രചരണം നടത്തിയും മലങ്കര സഭയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള അന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെയും തൽപ്പര വിഘടിത കക്ഷികളുടെയും കൊളോണിയൽ അധിനിവേശ ശ്രമങ്ങൾ അപലപനീയമാണ് – ഓർത്തഡോക്സ്‌ സഭാ വൈദീക ട്രസ്റ്റി ട്രസ്റ്റി ബഹു.ഡോ.തോമസ് വർഗ്ഗീസ് അമയിൽ.
error: Thank you for visiting : www.ovsonline.in