OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ പള്ളികളിൽ പ്രവേശിക്കുന്നത് തടയണം ; വിമത നേതാവിനെതിരെ കുരുക്ക്

കൊച്ചി : മലങ്കര സഭാ ഭരണഘടന പ്രകാരം ഓർത്തഡോക്സ്‌ സഭയുടെ 1064 പള്ളികളിൽ വിമത വിഭാഗമായ യാക്കോബായ നേതാവ് ജോസഫ് മാർ ഗ്രീഗോറിയോസ് പ്രവേശിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി.സംസ്ഥാന സർക്കാർ പ്രതിനിധി സംഘം ഇതുമായി ബന്ധപ്പെട്ടു ലെബനോനിലേയ്ക്ക് യാത്ര പദ്ധതി പൊതു പണം ഉപയോഗിച്ചുള്ളതിനാൽ തടയണമെന്നും ആവശ്യം.കേന്ദ്ര സർക്കാരിനെയും കക്ഷി ചേർത്ത കേസിൽ സംസ്ഥാന പ്രതിനിധി സംഘത്തിന് യാത്രാനുമതി നൽകരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

സുപ്രീം കോടതിയുടെ അന്തിമ വിധിക്കെതിരായി പാത്രിയർക്കീസിന് ബദൽ കാതോലിക്കയെ വാഴിക്കാൻ അവകാശമില്ലെന്നാണ് ഓർത്തഡോക്സ്‌ സഭ അംഗം നൽകിയ ഹർജിയിൽ പറയുന്നത്.സഭാ ഭരണഘടന പ്രകാരം നിയമിച്ചതോ തിരഞ്ഞെടുക്കപ്പെട്ടതോ അല്ലാത്തതുമായ വ്യക്തിയാണ് 1064 പള്ളികളിൽ പ്രവേശിക്കുന്നത്.സുപ്രീം കോടതിയുടെ വിധികൾക്ക് വിരുദ്ധമായി വിദേശ പൗരൻ വിദേശ മണ്ണിൽ വച്ച് നടത്തുന്ന പരിപാടി ഇന്ത്യയിൽ ഗൗരവമേറിയ ക്രമ സമാധാന പ്രശ്ങ്ങൾ ഉണ്ടാക്കുന്നത് അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യമുന്നയിക്കുന്നു.ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കക്ഷികളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

error: Thank you for visiting : www.ovsonline.in