വ്യാജ പരാതിയേറ്റില്ല ! ഹൈക്കോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് അനുവദിച്ചു തന്നു
എറണാകുളം : ചെറായിയിലെ പൗലോസ് മാർ സേവേറിയോസ് ഓർത്തഡോക് സ് ഫൗണ്ടേഷൻ വിവിധ ആവശ്യങ്ങൾക്കായി നിര്‍മ്മിച്ച ഹാൾ ആരാധനയ്ക്കായി ഉപയോഗിക്കാന്‍ ഉദേശിക്കുന്നതാണെന്ന് ആരോപിക്കുന്ന ഹർജി ഹൈക്കോടതി തീർപ്പാക്കിയിരിന്നു .പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ അനുവദിക്കാതെ കഴിഞ്ഞ ഒമ്പത് മാസമായി അപേക്ഷ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.
വാണിജ്യാവശ്യങ്ങൾക്കുള്ള ഹാളിനാണ് പെർമിറ്റ് നൽകിയതെന്ന് പഞ്ചായത്തും മറ്റും വിശദീകരിച്ചത് രേഖപ്പെടുത്തിയ ഹൈക്കോടതി കെട്ടിടത്തിന് നമ്പർ ഇട്ടു നൽകാനുള്ള അപേക്ഷ പഞ്ചായത്തു നിയമാനുസൃതം പരിഗണിക്കണമെന്ന് നിർദേശിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്ന് നമ്പര്‍ (X/365 B) അനുവദിച്ചത്.യാക്കോബായ വിഭാഗത്തിന്‍റെ കുതന്ത്രങ്ങൾ പാളി പോയതായും മാസത്തോളം ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിട്ടും പുണ്യശ്ലോകനായ പൗലോസ് മാർ സേവേറിയോസ് തിരുമേനിയുടെ ശ്രേഷ്ഠതയെ ദൈവം അനശ്വരമാക്കി മാനിച്ചിരിക്കുന്നെന്നും.പ്രാത്ഥനയിലും സഹനത്തിലും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി – ഇടവക വികാരി ഫാ.ഗീവര്‍ഗീസ് ടുബി ഓ.വി.എസ് ഓണ്‍ലൈനോട് പറഞ്ഞു.
ചെറായി പള്ളി : യാക്കോബായ വിഭാഗത്തിന് തിരിച്ചടി