ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരെഞ്ഞെടുപ്പിലേക്ക് ; ജനറൽ അസംബ്ലി പരുമലയിൽ
പരിശുദ്ധ സഭയുടെ യുവജന സംഘടനയായ അഖില മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരെഞ്ഞെടുപ്പിലേക്ക് .കേന്ദ്ര കമ്മിറ്റിയിലേയ്ക്കുള്ള ജനറൽ അസംബ്ലി മാർച്ച് 22ന് പരുമല സെമിനാരി ചാപ്പലിൽ വച്ച് ചേരും.യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിലാണ് ജനറൽ അസംബ്ലി വിളിച്ചു കൂട്ടിയിരിക്കുന്നത്.വൈസ് പ്രസിഡന്റ് ഫാ.ഷിജി കോശി,ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്,ട്രഷറർ പേൾ കണ്ണേത്ത് പ്രസംഗിക്കും.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ഫാ.ജെയിൻ സി മാത്യു (നിരണം ഭദ്രാസനം) ഐക്യകണ്ഠമായി തെരെഞ്ഞെടുക്കപ്പെട്ടു.ട്രഷറർ സ്ഥാനത്തേക്ക് മികച്ച മത്സരമാണ് നടക്കുന്നത്.ബിബിൻ ബാബു (മാവേലിക്കര ഭദ്രാസനം),നിതിൻ ചെറിയാൻ(ചെങ്ങന്നൂർ ഭദ്രാസനം),രെഞ്ചു എം ജോയ് (തുമ്പമൺ ഭദ്രാസനം).യുവജന പ്രസ്ഥാനം മാസികയുടെ എഡിറ്റോറിയൽ ബോർഡിലേക്ക് അനീഷ് ജേക്കബ് (അടൂർ കടമ്പനാട് ഭദ്രാസനം),അഡ്വ.ലിനു മാത്യു (തുമ്പമൺ ഭദ്രാസനം),ഗീവീസ് മാർക്കോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം) എന്നിവർ മത്സരിക്കുന്നുണ്ട്.
കേന്ദ്ര കമ്മിറ്റിയിലേക്ക് ഒരു ഡസനോളം മത്സരാർത്ഥികളാണുള്ളത്.ദീപു അച്ഛൻകുഞ്ഞു (കൊല്ലം ഭദ്രാസനം),നമേഷ് രാജു (അങ്കമാലി ഭദ്രാസനം),നിഖിൽ യോഹന്നാൻ (ഇടുക്കി ഭദ്രാസനം),റോബിൻ സാമുവേൽ (ചെങ്ങന്നൂർ ഭദ്രാസനം),രോഹിത് ജോൺ (നിരണം ഭദ്രാസനം),നിഖിൽ ജോയ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം).
ശില്പ മെറിൻ ജേക്കബ് (ചെങ്ങന്നൂർ ഭദ്രാസനം),ജോസിലി മറിയം ജോസ് (അടൂർ കടമ്പനാട് ഭദ്രാസനം),നേഹ അഭിലാഷ് (തിരുവനന്തപുരം ഭദ്രാസനം),അഡ്വ.നേഹ മാത്യു (മലബാർ ഭദ്രാസനം),ട്രീഷ്മ ടൈറ്റസ് (മാവേലിക്കര ഭദ്രാസനം) എന്നിവരും മത്സരിക്കുന്നുണ്ട്.ഓഡിറ്റർ സ്ഥാനത്തേക്ക് അലൻ ഡാനിയേൽ (അടൂർ കടമ്പനാട് ഭദ്രാസനം) മത്സര രംഗത്തുള്ളത്.