സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്ക് യ്ക്ക് എതിരെ ഒന്നായി പോരാടണം : പരിശുദ്ധ കാതോലിക്കാ ബാവ
കൊച്ചി: നാളെയുടെ തലമുറയെ വാർത്തെടുക്കുവാൻ നാം പ്രതിജ്ഞാബദ്ധരാകണം.സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്കെതിരെ ഒന്നായി പോരാടാം എന്ന് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഓർമിപ്പിച്ചു.കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭദ്രാസനതലപ്പള്ളിയായ കണ്ടനാട് വി. മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി നാലാം മാർത്തോമാ നഗറിലാണ് ദിനാഘോഷം നടത്തപ്പെട്ടത്. ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സക്കറിയ മാർ സേവേറിയോസ് പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. മലങ്കര സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ മുഖ്യപ്രഭാഷണം നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ, മലങ്കര അല്മായ ട്രസ്റ്റി ശ്രീ റോണി വർഗീസ് ഏബ്രഹാം, മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.മലങ്കര മൽപ്പാൻ വെരി.റവ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്ക്കോപ്പ. ഇടവക വികാരി വെരി.റവ ഐസക് മട്ടന്മേൽ കോറെപ്പിസ്ക്കോപ്പ, മലങ്കര സഭ വർക്കിംഗ് കമ്മിറ്റി അംഗം ഫാ. ജേക്കബ് കുര്യൻ ചെന്മനം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ.ജോൺ കുര്യാക്കോസ്, ഫാ.മാത്യു മർക്കോസ്, ഫാ.യാക്കോബ് തോമസ്,ഫാ.ജിത്തു മാത്യു ഐക്കരക്കുന്നത്ത്,ഫാ.ബേസിൽ ജോർജ് മാളിയേക്കൽകുഴിയിൽ,വി.കെ വർഗീസ്, അഡ്വ.കെ.വി. സാബു, തമ്പി തുടിയൻ,ടി.കെ.ജയചന്ദ്രൻ, ബിനു ജോഷി, എന്നിവർ പ്രസംഗിച്ചു