നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാൻ നോമ്പിൽ സാധ്യമാവണം ; യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത
കോതമംഗലം : ലഹരിയുടെ ഉപയോഗം പ്രായ ലിംഗ ഭേദമില്ലാതെ ദിനം പ്രതി വർധിക്കുകയാണ് , അത്തരത്തിൽ ജീവിത താളബോധം നഷ്ട്ടപ്പെട്ടവരെ വീണ്ടെടുത്ത് അവരെ മുഖ്യധാരയിൽ കൊണ്ട് വരാൻ ഈ നോമ്പ് കാലത്തു സാധിക്കണമെന്നു അങ്കമാലി ഭദ്രാസനത്തിലെ മദ്യവർജ്ജന സമിതിയുടെ പ്രവർത്തനോത്ഘാടനവും ബോധനം പരുപാടിയുടെ പ്രാരംഭ പ്രവർത്തനവും പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ പള്ളിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മനുഷ്യരെയും ചേർത്ത് നിർത്തൻ ആണ് ദൈവം പഠിപ്പിച്ചത് , നഷ്ടപ്പെട്ടതിനെ എല്ലാം വീണ്ടെടുക്കാൻ സാധിക്കണമെന്നും അദ്ദേഹം ഓർപ്പിച്ചു , ഫാ: സി എ പൗലോസ് ചെന്നക്കാട്ട് , ഫാ: ജോർജി കെ സണ്ണി , എൽദോസ് പി ജി എന്നിവർ പ്രസംഗിച്ചു .