ശ്രുതി സ്കൂള്‍ ഓഫ് ലിട്ടര്‍ജികല്‍ മൂസിക് ആരാധനാസംഗീത വിഭാഗത്തില്‍ ഗ്രാജുവേറ്റ് ഡിപ്ളോമാ കോഴ്സുകള്‍ ആരംഭിച്ചിരിക്കുന്നു
കോട്ടയം :- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രുതി സ്കൂള്‍ ഓഫ് ലിട്ടര്‍ജികല്‍ മൂസിക് ആരാധനാസംഗീത വിഭാഗത്തില്‍ ഗ്രാജുവേറ്റ് ഡിപ്ളോമാ കോഴ്സുകള്‍ ആരംഭിച്ചിരിക്കുന്നു.ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയുടെ ബിരുദമുള്ളവര്‍ക്ക് കോഴ്സിനായി അപേക്ഷിക്കാം.വിശദവിവരങ്ങളും പ്രോസ്പെക്ടസും ശ്രുതി മൂസിക് സ്കൂളിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.സുറിയാനി ആരാധനാ സംഗീതം (പാശ്ചാത്യ സുറിയാനി ,പൗരസ്ത്യ സുറിയാനി ) , കര്‍ണാടിക് സംഗീതം, വെസ്റ്റേണ്‍ മൂസിക് ,ഹിന്ദുസ്ഥാനി സംഗീതം ,ഇറ്റാലിയന്‍ ജര്‍മന്‍ സംഗീതവും കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഫാ.എം പി ജോര്‍ജ് പാശ്ചാത്യ സുറിയാനി ആരാധനാ സംഗീതവും സീറോ മലബാര്‍ സഭയുടെ ഫാ.ജോസ് കൊച്ചുപറമ്പില്‍ പൗരസ്ത്യ സുറിയാനി ആരാധനാ സംഗീതവും കൈകാര്യം ചെയ്യുന്നു.യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ് സൗകര്യവും ലഭ്യമാണ്..PH 0481 2585384
