പരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനിയുടെ 91-മത് ഓർമ്മപ്പെരുന്നാൾ കോട്ടയത്ത്
കോട്ടയം :മലങ്കര സഭാ ഭാസുരൻ എന്നറിയപ്പെടുന്ന പരിശുദ്ധനായ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 91- മത് ഓർമ്മപ്പെരുന്നാളും ചരമ നവതി സമാപനവും ഫെബ്രുവരി 16 മുതൽ 24 വരെ.പരിശുദ്ധൻ കബർ അടങ്ങിയിരിക്കുന്ന പഴയ സെമിനാരിയിൽ 16 ന് രാവിലെ 7.30 മണിക്ക് പെരുന്നാൾ ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനി കൊടിയേറും.20 ന് വട്ടശ്ശേരിൽ തിരുമേനിയുടെ സ്വാതന്ത്ര്യവും സമാധാനവും എന്ന വിഷയത്തിൽ ഡെറിൻ രാജു പ്രബന്ധം അവതരിപ്പിക്കും.ഫെബ്രുവരി 19 ന് ആരംഭിയ്ക്കുന്ന കൺവെൻഷൻ 21 വരെ തുടരും.ഈ ദിവസങ്ങളിൽ യഥാക്രമം ഫാ.നോമ്പിൾ ഫിലിപ്പ്(മാനേജർ,മീബാറ അരമന),ഫാ.ഡോ.ജേക്കബ് മാത്യൂസ്(ഡയറക്ടർ,FFRRC കോട്ടയം),ഫാ.ഡോ.ജോസ്സി ജേക്കബ്(പ്രിൻസിപ്പൽ,നാഗ്പൂർ സെമിനാരി) നയിക്കും.
23 ന് 6.45 മണിക്ക് പരിശുദ്ധ കാതോലിക്ക ബാവയുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും കർമ്മികത്വത്തിൽ സന്ധ്യ നമസ്കാരം, 7.45 മണിക്ക് ഡോ.എബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയുടെ ആഭിമുഖ്യത്തിൽ പ്രസംഗം,8.45 മണിക്ക് പ്രദക്ഷിണം,സ്വീകരണം,വാഴ് വ്, കോൽക്കളി, സ്‌നേഹ വിരുന്ന്, ഗാന സന്ധ്യ.24 ന് രാവിലെ 7.30 മണിക്ക് വി.മൂന്നിന്മേൽ കുർബാന,11 മണിക്ക് ഭവന നിർമ്മാണ സഹായ വിതരണം.