കുറിഞ്ഞി പള്ളിയില്‍ പെരുന്നാള്‍ മഹാമഹം 30,31 തീയതികളിലായി
മെല്‍ബിന്‍ പോള്‍
പുത്തന്‍ കുരിശ് : പരിശുദ്ധനായ പരുമല തിരുമേനിയുടെ പാദസ്പര്‍ശമേറ്റ കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക് സ് പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനത്തിന്‍റെ 37-മത് വാര്‍ഷികവും പരിശുദ്ധന്‍റെ 114-മത് ഓര്‍മ്മപ്പെരുന്നാളും ഒക്ടോബര്‍ 30,31 തീയതികളിലായി സംയുക്തമായി നടത്തപ്പെടുന്നു
ഞായറാഴ്ച്ച 8.30ന് കുര്‍ബാന,10ന് കൊടി ഉയര്‍ത്തല്‍,വൈകീട്ട് 6ന് മേബൂട്ടില്‍ നിന്നും പള്ളി സാധനങ്ങള്‍ ദേവാലയത്തിലേക്ക് എഴുന്നള്ളിക്കുന്നു.6.30ന് സന്ധ്യാ നമസ്കാരം,7.15ന് മലേക്കുരിശ് മാര്‍ ഗ്രീഗോറിയോസ് കുരിശിങ്കലേക്ക് പ്രദക്ഷിണം,സൂത്താറ നമസ്കാരം,ആശീര്‍വാദം,നേര്‍ച്ചസദ്യ.
തിങ്കളാഴ്ച 8.30ന് കുര്‍ബാന,11ന് സ്ലീബ എഴുന്നള്ളിപ്പ്,11.30ന് സെന്‍റ് മേരീസ് കുരിശിങ്കലേക്ക് പ്രദക്ഷിണം,ആശീര്‍വാദം,നേര്‍ച്ചസദ്യ,കൊടിയിറക്ക്.
https://ovsonline.in/news/kurinji/