OVS - Latest NewsOVS-Kerala News

തിരുവാർപ്പ് മർത്തശ്‌മൂനി പള്ളി മാത്യസഭയോട് ചേർന്നു.

തിരുവാർപ്പ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ തിരുവാർപ്പ് മർത്തശ്‌മൂനി പള്ളിയിൽ ഹൈക്കോടതി വിധി നടപ്പായി. കലക്ടറുടെ നിർദ്ദേശപ്രകാരം തഹസീൽദാർ നിർദ്ദേശിച്ച 5.30 am -ന് വികാരി ഫാ. എ. വി. വർഗീസ് ആറ്റുപുറത്ത്, ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കുറിയാക്കോസ് പണ്ടാരക്കുന്നേൽ, ഫാ. കെ. എം. സഖറിയ കൂടത്തിങ്കൽ, സഹവികാരി ഫാ.ജേക്കബ് ഫീലീപ്പോസ് പന്നിക്കുഴിയിൽ, കൈക്കാരൻ എൻ. ഇ. മാത്യു സെക്രട്ടറി മാത്യു സ്റ്റീഫൻ, ഉതുപ്പ് മങ്ങാട്ട്, ഗീവർഗീസ് കരിയിൽ, പി.പി.കുര്യൻ പനത്തറ, എൻ.ഇ.ബൈജു എന്നീ മാനേജിംങ്ങ് കമ്മറ്റി അംഗങ്ങളും പള്ളിയിലെത്തി.

പത്ത് പേരിലധികം ആളുകൾ എത്തരുതെന്ന തഹസീൽദാരുടെ വാക്കാലുള്ള നിർദ്ദേശം പാലിച്ച് സഭയുടെ മറ്റ് ഇടവകാംഗങ്ങൾ എത്തിയില്ല. 5.30 am -ന് ആരംഭിച്ച കൈമാറ്റ നടപടികൾ 6 am -ന് സമാപിച്ചു. കൈമാറ്റ രേഖയിൽ വികാരിയും 2 സാക്ഷികളും ഒപ്പ് വെച്ച് നടപടി പൂർത്തിയായി. തുടർന്ന് വൈദീകരും ഇടവകാംഗങ്ങളും പ്രാർത്ഥനകൾ പൂർത്തീകരിച്ച് വൈദീകരുടെ കബറിങ്കലും, വിശ്വാസികളുടെ കബറിങ്കലും ധൂപപ്രാർത്ഥന നടത്തി. 9.30 -നു സഭയുടെ പതാക കൊടിമരത്തിൽ ഉയർത്തി രാവിലെ കർമ്മങ്ങൾ സമാപിച്ചു. നാളെ മുതൽ എട്ടുനോമ്പിൽ എട്ടു ദിവസവും വി.കുർബാന ഉണ്ടായിരിക്കും. എട്ടാം തീയതി പെരുന്നാളിന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമേനി കാർമ്മികനായിരിക്കുമെന്ന് വികാരി അറിയിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

തിരുവാർപ്പ് പള്ളി: യാക്കോബായ വിഭാഗത്തിന് പൂർണ്ണ നിരോധനം; വിധി പകർപ്പ്

error: Thank you for visiting : www.ovsonline.in