OVS - Latest NewsOVS-Kerala News

മുളന്തുരുത്തി പള്ളി : ഓർത്തഡോക്സ് സഭക്കെതിരെ ഗൂഢനീക്കം പാളി

എറണാകുളം :കൊച്ചി ഭദ്രാസനത്തിലെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളി പെരുന്നാളിനിടെയുണ്ടായ അനിഷ്ട സംഭവത്തിന്റെ പേരിൽ സജീവമായ ഓർത്തഡോക്സ് സഭ അംഗങ്ങളെ തിരഞ്ഞു പിടിച്ചു വെട്ടായാടാൻ ഗൂഢ നീക്കത്തിന് തിരിച്ചടി.പ്രതിയെന്ന് ആരോപിക്കുന്ന ഓർത്തഡോക്സ് സഭ അംഗങ്ങൾക്ക് പിറവം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു ഉത്തരവായി.

അതേസമയം,മുളന്തുരുത്തി പള്ളി പെരുന്നാൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ച യാക്കോബായ വിഭാഗം പ്രാദേശിക നേതാക്കൾക്കെതിരെ യാതൊരു നടപടിയില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.പെരുന്നാൾ ചടങ്ങുകൾക്കിടെ പള്ളിയിലേക്ക് ഇരച്ചു കയറി സംഘർഷത്തിന് തുടക്കമിട്ട യാക്കോബായ വിഭാഗത്തിൽ പെട്ടവരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.മുളന്തുരുത്തി പള്ളിയിൽ ഓർത്തഡോക്സ് സഭക്കെതിരെ ഉണ്ടായ നടപടികളിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും ദേവാലയത്തിനെതിരെ നീക്കങ്ങൾ എതിർക്കുമെന്നും ഇടവകയുടെ നിലപാട്.

error: Thank you for visiting : www.ovsonline.in