മൃതദേഹം വച്ച് വിലപേശലിനില്ല ; തെറ്റുദ്ധരിപ്പിക്കാൻ യാക്കോബായ ഗൂഢ ശ്രമം
ഡൽഹി : ഓർത്തഡോക്സ് സഭ -യാക്കോബായ വിഭാഗം തർക്കത്തിൽ സുപ്രീം കോടതി നൽകിയ ഇടക്കാല ഉത്തരവിനെ വളച്ചൊടിച്ചു മാതൃഭൂമി ന്യൂസ് അടക്കമുള്ള മാധ്യമങ്ങളിൽ യാക്കോബായ പി ആർ വർക്ക് കൊഴുക്കുന്നു.കോടതി നിരോധനം നിലവിലുള്ള യാക്കോബായ കുപ്പായധാരികൾക്ക് സെമിത്തേരിയിൽ
പ്രവേശിക്കാമെത്രേ ആണ് ഇക്കൂട്ടർ യാതൊരു വിധ സ്ഥിതീകരണത്തിനും മുതിരാതെ അടിച്ചു വിടുന്നത്.യാക്കോബായ വൈദീകർക്ക് പ്രവേശനമെന്നുള്ള വ്യക്തമായ ഉത്തരവ് പുറത്ത് വിടണമെന്നാണ് ഓവിഎസ് ഓൺലൈൻ ആവിശ്യപ്പെടുന്നത് .ശവ സംസ്കാരം എപ്പോഴും വൈകാര്യ വിഷയമായി അന്തരീക്ഷത്തിൽ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഏറെ കരുതലോടെയാണ് ഓർത്തഡോക്സ് സഭ നേതൃത്വം പ്രതികരിക്കുകയും നിലപാടെടുക്കുകയും ചെയ്യുന്നത്.ശവ സംസ്കാരം തടയുന്നുവെന്ന യാക്കോബായ പി ആർ വർക്ക് ഇപ്പോൾ ഏകദേശം ഉപേക്ഷിച്ച മട്ടിലാണ്.ഒട്ടേറെ യാക്കോബായ വിഭാഗത്തിൽ പെട്ടവരുടെ ശവ സംസ്കാരങ്ങൾ വികാരിമാരെ അറിയിച്ചത് വഴി നടത്തിയിട്ടുണ്ട് ,അന്നും ഇന്നും ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സൂചന . വിധികൾ ചൂണ്ടിക്കാട്ടി സെമിത്തേരിയുടെ ഉടമസ്ഥത സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെ മറുപടി നൽകിയിരിക്കുന്നത്.
ദുരൂഹമായ സാഹചര്യത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ പള്ളി സെമിത്തേരിയിൽ മറവ് ചെയ്യുന്നത് വഴി ഭാവിയുലാണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി കണ്ടാണ് കരുതലോടെ നിലപാടെക്കുന്നത് എന്നാണ് വിവരം .ശവ സംസ്കാരത്തിൽ പൂർണ വിവരങ്ങൾ ബന്ധുക്കൾ സെമിത്തേരി ആക്ട് പ്രകാരവും 1934 ഭരണഘടന പ്രകാരവും വികാരിക്ക് മരണ രെജിസ്റ്ററിൽ ഉൾപ്പെടുത്താൻ കൈമാറണമെന്നാണ് ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഓർത്തഡോക്സ് സഭ ഐക്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയത് വിഘടിത വിഭാഗത്തെ വെട്ടിലാക്കുകയും മറ്റൊരു യാക്കോബായ പി ആർ വർക്കിന് അന്ത്യം കുറിക്കുകയും ആയിരുന്നു.