OVS - Latest NewsOVS-Kerala News

പ്രളയ ദുരിതാശ്വാസ പദ്ധതിയുമായി നിരണം ഭദ്രാസന യുവജനപ്രസ്ഥാനം

തിരുവല്ല: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി നിരണം ഭദ്രാ സന യുവജനപ്രസ്ഥാനം. യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡൻറും നിരണം ഭദ്രാസനാധിപനുമായ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി 200 കുടുംബങ്ങൾക്ക് ധാന്യ കിറ്റ് വിതരണം ചെയ്തു അരി, പയർ, കടല, കാപ്പിപൊടി, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ അടങ്ങുന്ന ധാന്യ കിറ്റ് കടപ്ര, നിരണം, വെൺപാല, കാരക്കൽ, വളഞ്ഞവട്ടം തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിൽ വിതരണംചെയ്തു. ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവർക്കും ദുരിദാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രായമായവർക്കും പുതപ്പ് വിതരണം ചെയ്യുന്ന പദ്ധതി രണ്ടാംഘട്ടമായി നടക്കും. ജലനിരപ്പ് താഴാതെ തുടർന്നാൽ ഉണ്ടാകുവാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ കണക്കിലെടുത്ത് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ ആലോചനയുമുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾ യുവജനപ്രസ്ഥാനം ആവിഷ്കരിച്ച് നടപ്പാക്കുന്നത്. യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി മത്തായി റ്റി വർഗീസ്, ശ്രീ ജോജി പി തോമസ്, കൺവീനർ ജിജോ ഐസക്, തോമസ് ചാക്കോ, കേന്ദ്രകമ്മിറ്റി അംഗം ശ്രീ അഭിലാഷ് തോമസ്, ജോബിൻ മാത്യു, അജോ ജോൺ, ഷാജി മാമൻ തുടങ്ങിയവർ നേതൃത്വം നൽകി. കടപ്ര കണ്ണശ്ശ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ട്രഷറർ ജോജി പി തോമസ്, വാർഡ് മെമ്പർമാരായ ശ്രീമതി ഷാൻറി, ശ്രീ ജോസ് ചെറി, ശ്രീ. ബിജി നിലവറ, പാണംതോട്ടിൽ ജോർജുകുട്ടി, എബി നിലവറ തുടങ്ങിയവർ പങ്കെടുത്തു.

https://ovsonline.in/news/niranam-ocym-3/

error: Thank you for visiting : www.ovsonline.in