OVS - Latest NewsOVS-Kerala News

സുപ്രീം കോടതിയിൽ ഓർത്തഡോക്സ്‌ സഭയുടെ സത്യവാങ്മൂലം

ഓർത്തഡോക്സ്‌ – യാക്കോബായ തർക്കത്തിൽ സുപ്രീം കോടതിയിൽ ഓർത്തഡോക്സ്‌ സഭ സത്യവാങ്മൂലം സമർപ്പിച്ചു. കോടതി പ്രതിപാദിച്ച കാര്യങ്ങൾക്ക് വിശദമായ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സഭാക്കേസ് കോടതി തീർപ്പ് കല്പിച്ചതാണ്. സ്കൂളുകളുടെയും ആശുപത്രികളുടെയും പ്രവർത്തനങ്ങളും ശവ സംസ്‍കാരം നിലവിൽ എങ്ങനെയാണ് നടക്കുന്നതെന്നും ഓരോന്ന് എടുത്തെതെടുത്തു പറയുന്നുണ്ട്.

യാക്കോബായ വിഭാഗം ഉന്നയിച്ചിരിക്കുന്ന തർക്കങ്ങൾ സുപ്രീം കോടതിയുടെ കെ എസ് വർഗ്ഗീസ് (2017 ) കേസിൻറെയും മറ്റു വിധികളുടെയും തീരുമാനസരിച്ചു അന്തിമമായും നിർണ്ണായകമായും തീർപ്പ് കല്പിച്ചിട്ടുണ്ട്.സഭാക്കേസ് വിധി റിവ്യൂ – ക്യൂറേറ്റിവ് ഹർജികൾ തള്ളിയതോടെ അന്തിമ രൂപം കൈവരിച്ചിരിക്കുന്നു. വിധി നടത്തിപ്പിന് വേണ്ടിയാണ് ബഹു.കോടതി ഇടക്കാല ഉത്തരവ് നൽകിയിരിക്കുന്നത്.

മലങ്കര സഭയ്ക്ക് വേണ്ടി പരമാധ്യക്ഷനെന്ന നിലയിൽ മലങ്കര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെയും ആശുപത്രികളുടെയും പൊതു സൗകര്യങ്ങൾ ആർക്കും ഉപയോഗിക്കാവുന്ന രീതിയിൽ തുടരും. പള്ളി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളുടെയും ആശുപത്രികളുടെയും പൊതു സൗകര്യം എല്ലാ അംഗങ്ങൾക്കും സമാധാനപരമായി ഉപയോഗിക്കാൻ കഴിയും. സ്കൂളുകൾ ഭരിക്കുന്നത് സർക്കാരിന്റെ കെ.ഇ.ആർ ആക്ട്. അത് നിരീക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളുമുണ്ട്.2017 വിധി പ്രകാരം സ്കൂളുകൾ ഭരിക്കപ്പെടേണ്ടത് കെ.ഇ.ആർ ആക്ട് അനുസരിച്ചു.അതിനാൽ,1934 ഭരണഘടനയോടു വിധേയത്വം കൽപ്പിക്കാൻ നിർബന്ധം പിടിക്കേണ്ട ചോദ്യം ഉയരുന്നില്ല.വിശ്വാസം ചൂണ്ടിക്കാണിച്ചു സ്കൂൾ അഡ്മിഷനിലോ പക്ഷപാതം കാണിച്ചെന്നോ ഇതുവരെ പരാതി ഉയർന്നിട്ടില്ല. ആശുപത്രികളുടെ സൗകര്യം ഉപയോഗിക്കുന്ന കാര്യത്തിൽ വിശ്വാസം ചൂണ്ടിക്കാണിച്ചു യാതൊരുവിധ പക്ഷപാതം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിലും 1934 ഭരണഘടനാ അംഗീകരിക്കണമെന്ന് നിർബന്ധമില്ല. നിർധനരായ അനേകം രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നുണ്ട്.

മലങ്കര സഭയുടെ ഇടവപള്ളികളോട് ചേർന്നുള്ള സെമിത്തേരികളിൽ ശവ സംസ്കാരങ്ങൾ നിലവിൽ നടക്കുന്നത് സെമിത്തേരി ആക്ട് പ്രകാരമാണ്. ഇടവകയുടെ വികാരി മരണ രെജിസ്റ്റർ സൂക്ഷിക്കാനും നിശ്ചിത ഫീസൊടുക്കി അപേക്ഷയുടെ അടിസ്ഥാനത്തിൽ ആർക്കും സർട്ടിഫിക്കേറ്റ് നൽകാനും പറയുന്നത്. പള്ളിക്കും സെമിത്തേരിക്കും പുറത്തുള്ള സ്ഥലങ്ങളിൽ ഇഷ്ടമുള്ള വൈദീകനെ വെച്ച് ശുശ്രൂഷ നടത്താൻ സെമിത്തേരി ആക്ട് അനുശാസിക്കുന്നു. 1934 ഭരണഘടന, സെമിത്തേരി ആക്ട് പ്രകാരവും വികാരിയുടെ ഉത്തരവാദിത്തമാണ് മരണ രെജിസ്റ്റർ സൂക്ഷിക്കേണ്ടത്. മരിക്കപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ വികാരിക്ക് പേരും വീട് വിവരങ്ങളും ബന്ധു വിവരങ്ങളും ഐഡന്റിറ്റി സ്ഥിതീകരിക്കാനും രജിസ്റ്ററിൽ ഉൾപ്പെടുത്താനും കൈമാറേണ്ടതാണ്.

AFFIDAVIT
error: Thank you for visiting : www.ovsonline.in