ഫാദർ ഡോ.റെജി മാത്യു രാജ്യത്തെ ഏറ്റവും മികച്ച പ്രിൻസിപ്പൽമാരിൽ ഒരാൾ
ഡൽഹി/അടൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ വൈദീകനും തപോവൻ സ്കൂൾ പ്രിൻസിപ്പാളുമായ ഫാദർ.ഡോ.റെജി മാത്യു രാജ്യത്തെ ഏറ്റവും മികച്ച 100 പ്രിൻസിപ്പൽമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. 2016-2017 വർഷത്തിൽ CBSC Empanel ചെയ്ത രണ്ട് എഡ്യൂക്കേഷണൽ ഓർഗനൈസിഷൻസ് (A.K.S – Alert Knowledge Service Delhi – Recognizing Educational Acumen) ദേശീയ തലത്തിൽ 100 Highly Effective Principals നെ കണ്ടെത്താനായി നടത്തിയ സർവ്വേയിൽ ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി 2600 നോമിനേഷനുകൾ ലഭിച്ചു. ഡൽഹിയിൽ ജനുവരി 31 ന് നടന്ന വർണ്ണാഭമായ ചടങ്ങിൽ ശ്രീ.ബി.കെ.സിംഗ് (I.F.S, Commissioner Navodaya Vidhyalaya Samithi , Ministry of HRD , Govt .of India ) അവാർഡ് സമ്മാനിക്കുകയുണ്ടായി.
പത്തനംതിട്ട ജില്ലയിലെ അടൂരിലുള്ള തപോവൻ പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്, തപോവൻ എഡ്യൂക്കേഷണൽ & ചാരിറ്റബിള് ട്രസ്റ്റിന് കീഴിലായി പ്രവർത്തിക്കുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി മാനേജരാണ്. അഭി. തോമസ് മാർ അത്താനാസിയോസ് (ചെങ്ങന്നൂർ), അഭി. ഡോ. സഖറിയാസ് മാർ അപ്രേം (അടൂർ-കടമ്പനാട്), അഭി. സഖറിയാ മാർ അന്തോണിയോസ് (കൊല്ലം) എന്നിവർ ട്രസ്റ്റിമാരാണ് .
1983-ൽ കോട്ടയം ഓർത്തഡോക്സ് തെയോളോജിക്കൽ സെമിനാരിയിൽ നിന്നും ബാച്ച്ലർ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കിയ ശേഷം ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായാൽ 1983 ഏപ്രിൽ 15-നു വൈദീക സ്ഥാനത്തേക്ക് കൈപിടിച്ചുയർത്തുകയുണ്ടായി. നാട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 1985 ൽ കാൺപൂർ യൂണിവേഴ്സിറ്റിയിലെ VSSD കോളേജിൽ നിന്നും ഹിസ്റ്ററി & ഇന്റർനാഷണൽ റിലേഷൻ ൽ MA ബിരുദം കരസ്ഥമാക്കി. BEd , MEd ബിരുദങ്ങൾ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിലെ സോഹൻലാൽ DAV കോളേജിൽ നിന്നും ഉന്നത നിലയിൽ പാസ്സായി. കാൺപൂർ സെന്‍റ്. മേരീസ് സ്കൂളിന്‍റെ മാനേജർ ആയും പ്രിൻസിപ്പൽ ആയും 1989 വരെ കാൺപൂർ സെന്‍റ്. മേരീസ് പള്ളിയുടെ വികാരിയായും സേവനമനുഷ്ഠിച്ചു. 1990 -93 ൽ രാജ്‌പുര (പഞ്ചാബ്) Holy Angels സ്കൂളിൽ പഠിപ്പിക്കുകയും അംബാല സെൻറ്.തോമസ് പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1993 -95 ൽ ഗ്വാളിയോർ സെന്‍റ്. പോൾസ് പള്ളിവികാരിയായും Holy Angels സ്കൂളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. തിരികെ നാട്ടിൽ എത്തി 1995 -97 കാലഘട്ടത്തില്‍ ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അക്കാലത്തു തഴക്കര സെമിനാരി മാനേജരായും കുന്നംകുളം അരമന ചാപ്പൽ വികാരിയായും പ്രവർത്തിച്ചു. 1997 -2002 ൽ എത്യോപ്യയിലെ ഹോളി ട്രിനിറ്റി കോളേജ് ൽ പഠിപ്പിച്ചു. 2002 -2006 ൽ അമേരിക്കയിലെ ടെക്‌സാസിൽ ഉള്ള ഗാർലാൻഡ് ISD -ൽ സെർട്ടിഫൈഡ് ടീച്ചർ ആയി സേവനമനുഷ്ഠിച്ചു.
2013 ൽ പ്രാക്ടിക്കൽ തീയോളജിയിൽ ഡോക്ടറേറ്റ് നേടി. 2013 ഓഗസ്റ്റിൽ നാട്ടിൽ തിരികെ എത്തി. അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയുമായി ബന്ധപ്പെട്ട ചായലൊട് സെൻറ്.ജോർജ് ആശ്രമത്തിൽ അംഗമായും തുടർന്ന് സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. 2014 ജനുവരി 10 നു തപോവൻ സ്കൂൾ പ്രിൻസിപ്പാൾ ആയി അധികാരമേറ്റു. ഈ ചുരുങ്ങിയ 3 വർഷ കാലയളവിനുള്ളിൽ ഈ സ്കൂളിനെ പത്തനംതിട്ട ജില്ലയിലെ മുൻ നിര സ്കൂളുകളിൽ ഒന്നാക്കി മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.