പിറവം പള്ളിയിൽ വി.ദനഹാ പെരുന്നാൾ
പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വലിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ വി.ദനഹാ പെരുന്നാൾ ജനുവരി 1 മുതൽ 6 വരെയുള്ള തീയതികളിൽ നടക്കും.പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മീകത്വം വഹിക്കും.മെത്രാപ്പോലീത്താമാരായ ഡോ.തോമസ് മാർ അത്താനാസിയോസ് ,ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നീ പിതാക്കന്മാർ ചടങ്ങുകൾക്ക് സഹ കാർമ്മീകരാകും.