ഓണക്കൂർ വലിയപള്ളിയിലും വടക്കേ കുരിശുപള്ളിയിലും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
ഓണക്കൂർ/പിറവം: ഓണക്കൂർ സെൻറ്:മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ പൂർവാധികം ഭംഗിയായി നടത്തുന്നു.പരിശുദ്ധന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ വലിയപള്ളിയിൽ നവംബർ മാസം 5,6(ശനി,ഞായർ)തിയ്യതികളിലായാണ് പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്നത്. 4-)o തിയതി വെള്ളിയാഴ്ച വി.കുർബാനക്ക് ശേഷം കൊടിയേറ്റോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കം കുറിക്കും. 5-)o തിയതി ശെനിയാഴ്ച വൈകിട്ട് 6:45ന് സന്ധ്യാനമസ്കാരവും, 7:45ന് പ്രദിക്ഷിണവും 8:45ന് ആശിർവാദവും ഉണ്ടായിരിക്കും. 6-)o തിയതി രാവിലെ 7:00 മണിക്ക് പ്രഭാത പ്രാർത്ഥനയും, 8:00 മണിക്ക് റെവ.ഫാ.ജോർജ് പൗലോസ് വാളനടിയിലിന്റെ മുഖ്യകാർമികത്വത്തിൽ വി.കുർബാനയും തുടർന്ന് 10:00 മണിക്ക് ആശിർവാദവും,നേർച്ചയും,ലേലവും ഉണ്ടായിരിക്കും.
ഓണക്കൂർ വലിയപള്ളിയുടെ വടക്കേ കുരിശുപള്ളിയിലും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ മുൻ വർഷങ്ങളിലേതുപോലെ ഒക്‌ടോബർ മാസം 31, നവംബർ 1(തിങ്കൾ, ചൊവ്വാ) തീയതികളിൽ നടത്തുവാനും തീരുമാനിച്ചു. 30നു (ഞായറാഴ്ച )വി.കുർബാനക്ക് ശേഷം കുരിശുപള്ളിയിൽ കൊടിയേറ്റും, 31 നു(തിങ്കൾ) 6:45ന് സന്ധ്യാനമസ്കാരവും , 7:45ന് സുവിശേഷപ്രസംഗവും 8:15ന് ആശിർവാദവും ഉണ്ടായിരിക്കും. 1-)o തിയതി ചൊവ്വാഴ്ച രാവിലെ 7:15ന് പ്രഭാതനമസ്കാരവും 8:00 ന് റെവ.ഫാ.സഖറിയാ ജോൺ ന്റെ മുഖ്യകാർമികത്വത്തിൽ വി.കുർബാനയും തുടർന്ന് 10:00ന് ആശിർവാദവും, നേർച്ചയും ലേലവും ഉണ്ടായിരിക്കുന്നതാണ്,ഈ വർഷത്തെ കുരിശുപള്ളിയിലെ പെരുന്നാൾ വഴിപാടായി ഏറ്റുകഴിക്കുന്നതു അനിമോൾ ബിജു മുകളേൽ ആണ്.
പെരുന്നാൾ ശുശ്രൂഷകളിൽ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ടു നേർച്ച കാഴ്ചകളോടെ വന്നു സംബന്ധിക്കുവാൻ കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി.റെവ.ഫാ.എബ്രഹാം.കെ.ജോൺ അറിയിച്ചു.
പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
അജി പാറയിൽ.