സഭാ ഐക്യത്തിന് തുരങ്കം തീർത്തു ചരിത്രമാവർത്തനം; ദൗത്യം പൂർത്തിയാക്കാതെ പാത്രിയർക്കീസ് മടങ്ങി
മലങ്കര സഭയിൽ ഏറെ കാലമായി തുടരുന്ന തർക്കം വ്യവസ്ഥാപിതമായ രീതിയിൽ പരിഹരിക്കാൻ ഓർത്തഡോക്സ് സഭയുടെ ഭാഗത്തു നിന്നുണ്ടായ ആഹ്വാനങ്ങൾ കണക്കിലെടുക്കാതെ ഭിന്നിപ്പിന്റെ ഭൂതകാലമുള്ള പാത്രിയർക്കീസുമാരുടെ പിൻഗാമി തനി സ്വരൂപം പുറത്തെടുത്തു.സമാന്തര ഭരണം ശക്തിപ്പെടുത്താൻ ബദൽ കാതോലിക്കയെ പ്രഖ്യാപിച്ചിരുന്നു.ശെമ്മാശനെ പോലും വാഴിക്കാൻ അധികാരമില്ലാത്ത ‘ടൂറിസ്റ്റു’ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കാതെ വന്ന വഴി മടങ്ങിയിരിക്കുകയാണ്.സിറിയയിൽ തുടങ്ങിയ കലാപത്തിന്റെ പേരിലാണ് മടക്കമെങ്കിലും അവ്യക്തമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് ലഭിക്കുന്ന സൂചന.
വൻ നിയമ പ്രതിസന്ധിയിൽപ്പെട്ട യാക്കോബായ വിഭാഗത്തിന് കൂടുതൽ ബാധിക്കുന്നതാണ് പാത്രിയർക്കീസിന്റെ നടപടികൾ.ബദൽ കാതോലിക്കയെ ഉടൻ വാഴിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് സുപ്രീം കോടതി 2017 ൽ പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണ്.1934 ഭരണഘടനാ പ്രകാരം സഭയിൽ ഏകീകൃത ഭരണമെന്നുള്ള വിധി പ്രകാരം യാക്കോബായ വിഭാഗം നേതാക്കളുടെ പ്രവർത്തനം സമാന്തര ഭരണമെന്നുള്ള സുപ്രീം കോടതി കണ്ടെത്തൽ .പാത്രിയർക്കീസിന്റെ അധികാരം വാനിഷിംഗ് പോയിന്റിലെത്തി എന്നും വിധിയിൽ പറയുന്നു.
5000 പേർ തികച്ചിരിക്കാൻ സൗകര്യമില്ലാത്ത ഗ്രൗണ്ടിൽ 18000 പേർ പങ്കെടുത്തുവെന്ന് യാക്കോബായ മുഖ പത്രം റിപ്പോർട്ട് ചെയ്തത് .യാക്കോബായ മാഗസിന്റെ അമരക്കാരൻ കൂടിയായ ആലുവ സ്വദേശിയായ പത്ര ലേഖകൻ സഭാ കേസ് സംബന്ധിച്ച് നിരന്തരം വ്യാജ വാർത്ത ചമയ്ക്കുന്നത് .2017 ൽ യാക്കോബായ വക്കീലിന്റെ വാദമുള്ള ഭാഗമെടുത്തു യാക്കോബായ അനുകൂല കോടതി പരാമർശമുണ്ടെന്ന് പ്രചരിപ്പിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട് .മാഗസിന്റെ പ്രധാന ചുമതലക്കാരൻ വാഴൂർ സ്വദേശിയായ ഷെവലിയാർ യാക്കോബായ കമ്മിറ്റി തിരെഞ്ഞെടുപ്പിൽ വിമത പാനലിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ടു പുറത്തായി പുതിയ മാഗസിനുമായി അടുത്ത കാലത്തു രംഗ പ്രവേശനം ചെയ്തിട്ടുണ്ട്.
ഇപ്പോൾ 6 പള്ളികൾ ഉടനടി ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം എന്ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തി കഴിഞ്ഞാൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരും എന്നും യാക്കോബായ കക്ഷികളോട് സുപ്രീംകോടതി വ്യക്തമാക്കി കഴിഞ്ഞു.ഇപ്പോൾ ആറ് പള്ളികളുടെ കോടതി അലക്ഷ്യ കേസിലെ പ്രത്യേക അനുമതി ഹർജിയിലാണ് ഉത്തരവ് എങ്കിലും കുറുപ്പുംപടി, കോതമംഗലം, മണർകാട്, പീച്ചാനിക്കാട്, നാഗഞ്ചേരി, മാറാടി, പരീക്കണ്ണി, മുഖത്തല എന്നീ പള്ളികൾക്ക് കൂടി ഇത് ബാധകമാകുവാനാണ് സാധ്യതയുള്ളത്. ഈ പള്ളികൾ കൈമാറിയിട്ടില്ല എന്ന് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.