ആക്രമണം : മാവേലിക്കരയിൽ വമ്പിച്ച പ്രതിഷേധ കൂട്ടായ്മ
ആലപ്പുഴ : ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ പരക്കെ ആക്രമണമെന്നു റിപ്പോർട്ട്.മാവേലിക്കര ഭദ്രാസനത്തിലെ കരിമുളയ്ക്കല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിക്കും പള്ളി വക കെട്ടിടങ്ങൾക്കും നേരെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു.മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു.
രാത്രി ഒന്നരയോടെ ഉയിർപ്പ് ശുശ്രൂഷകൾക്ക് എത്തിയ വികാരി എം.കെ. വർഗീസ് കോർ എപ്പിസ്കോപ്പയെ തടഞ്ഞു വയ്ക്കാനും ശ്രമം ഉണ്ടായി.വിശ്വാസികൾ എത്തിയതോടെ സാമൂഹിക വിരുദ്ധർ പിൻവലിഞ്ഞു. പോലീസ് സ്ഥത്തെത്തി നടത്തിയ തിരച്ചിലിൽ ഒരാളെ പിടി കൂടുകയും ചെയ്തു.