ശെമ്മാശനെ പോലും വാഴിക്കാൻ അധികാരമില്ല ; സമാന്തര ഭരണമുറപ്പിക്കുമോ ?
ഐക്യ കാഹളം ഉയർന്നിരിക്കെ കേരളമെന്ന തുരുത്തിൽ അവധിക്കാലം ആഘോഷിക്കാൻ എത്തുകയാണ് പാത്രിയർക്കീസ്. ടൂറിസ്റ്റു വിസയിൽ എത്തുന്ന പാത്രിയർക്കീസ് മലങ്കര സഭയിൽ സമാന്തര ഭരണം ഉറപ്പിക്കുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിന്ന് സമാധാനാംകാംഷികൾ ഉറ്റു നോക്കുന്നത് .കുറ്റങ്ങളും കുറവുകളും ഉണ്ടാകുമെന്നും ഐക്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കണമെന്നും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ പ്രസ്താവിച്ചിരുന്നു.
മോർ ശാന്തിയാനോസ് കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തി സമാന്തര ഭരണം ഉറപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.വിസ ചട്ട ലംഘനങ്ങളും കോടതി അലക്ഷ്യ നടപടിയും ക്ഷണിച്ചു വരുത്താനെ സമാന്തര ഭരണത്തിന് ചുക്കാൻ പിടിക്കുക വഴി ഇടവരുത്തുള്ളൂ.വിധി നടത്തിപ്പ് അടുക്കുമ്പോൾ സമാധാനം സമാധാനമെന്ന് അവകാശപ്പെട്ട യാക്കോബായ ക്യാമ്പ് ഇപ്പോൾ പൗരസ്ത്യ കാതോലിക്കായുടെ വാക്കുകൾ പുറത്തു വന്നതോടെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്. ഇക്കൂട്ടർക്കിടയിൽ നിന്നുള്ള അസഭ്യ വർഷം അതിനു തെളിവാണ്. സമാന്തര കാതോലിക്കായെ ഇപ്പോൾ വാഴിച്ചാൽ യാക്കോബായ ക്യാമ്പിന്റെ മുഖം മൂടി പൊതു സമൂഹത്തിൽ അഴിഞ്ഞു വീഴും.പാത്രിയർക്കീസിന്റെ അധികാരം വാനിഷിംഗ് പോയിന്റിലെത്തി എന്നാണ് 2017 വിധി .1958 ,1995 വിധികൾ ശെരി വെച്ചും 1934 ഭരണഘടനാ പ്രകാരം പള്ളികളിൽ സമാന്തര ഭരണം വിലക്കിയിട്ടുണ്ട്.