ചാത്തമറ്റം ശാലേം പളളിയും പൂര്‍ണ്ണമായും മലങ്കര ഓർത്തോഡോക്‌സ് സഭയ്ക്ക് സ്വന്തം
ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന 2017 ജൂലൈ 3ലെ അന്തിമ വിധിയിയുടെ പ്രതിഫലനം മറു വിഭാഗത്തിന്‍റെ ശക്തികേന്ദ്രം എന്ന് അവകാശപ്പെടുന്ന അങ്കമാലിയില്‍
ചാത്തമറ്റം: അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം പള്ളി മലങ്കര സഭയ്ക്ക് പൂർണമായും അവകാശപ്പെട്ടതാണ് എന്ന് കോടതി വിധിച്ചു. സമാന്തര ഭരണം നടത്തി കൊണ്ടിരുന്ന ( ഒന്നിടവിട്ട് തവണ നടത്തുന്ന പള്ളി) പള്ളി കൂടിയാണിത് . വിഘടിത വിഭാഗക്കാര്‍ക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഇന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരയായി.
ബഹു സുപ്രിം കോടതിയിൽ നിന്നുണ്ടായ ജൂലായ് 3 വിധി ഈ പള്ളിയിലും നടപ്പാക്കണം എന്നാവശ്യപ്പെട്ട് വികാരി ഫാ. ബിനോയ് വർഗീസ് സമർപ്പിച്ച ഹർജിയിൽ പാരലൽ സർവീസ് പാടില്ല എന്ന സുപ്രിം കോടതി വിധിയുടെ നടത്തിപ്പ് ഈ പള്ളിയിലും നടപ്പാക്കണം എന്ന കണ്ടെത്തലിൽ ഒന്നിടവിട്ട തവണകളിൽ ഇതുവരെ നടന്നു വന്ന യാക്കോബായ സർവ്വീസ് അവസാനിപ്പിച്ച് ബഹു മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവായി.
ഹർജിക്കാർക്ക് വേണ്ടി അഡ്വ തോമസ് അധികാരം,അഡ്വ. സജി കെ ഇട്ടന്‍. പള്ളിക്ക് വേണ്ടി അഡ്വ. സ്ക്കറിയാ എം.സി. യാക്കോബായ വിഭാഗത്തിനു വേണ്ടി അഡ്വ. വർഗീസ് പുന്നച്ചാലിൽ എന്നിവർ ഹാജരായി
ജൂലൈ മൂന്നിലെ ബഹു. സുപ്രീം കോടതി വിധിക്ക് ശേഷം മലങ്കര സഭയുടെ പള്ളികള്‍ക്ക് അവകാശം ഉന്നയിച്ചു ഇപ്പോള്‍ തവണ വ്യവസ്ഥയില്‍ പള്ളിയില്‍ ആരാധന നടത്തുന്ന വിഘടിതരെ, പള്ളിയില്‍ നിന്നും പുറത്താക്കുന്ന ആദ്യത്തെ പള്ളി ആയി മാറുന്നു ചാത്തമറ്റം ശാലേം പള്ളി.
https://ovsonline.in/articles/malankara-sabha-court-order/