OVS - Latest NewsOVS-Kerala News

ഐക്യ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു ഓർത്തഡോക്സ്‌ സഭ വർക്കിംഗ് കമ്മിറ്റി

മലങ്കര സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നീക്കങ്ങൾക്ക് ഓർത്തഡോക്സ്‌ സഭയുടെ വർക്കിംഗ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.പരിശുദ്ധ സഭയിൽ ഐക്യം ഉണ്ടാകാനുള്ള സമയമായിയെന്ന് വർക്കിംഗ് കമ്മിറ്റി വിലയിരുത്തി.മലങ്കര സഭയിൽ സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്‌തുള്ള പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രഖ്യാപനങ്ങൾക്ക് സഭയുടെ വർക്കിംഗ് കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.

പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രഖ്യാപനങ്ങളോട് അഭിവന്ദ്യ പിതാക്കന്മാരുടെ പ്രതികരണം

രിശുദ്ധ കാതോലിക്കാ ബാവായുടെ സമാധാന ആഹ്വാനം പൂർണ്ണമായി ഉൾക്കൊണ്ട് പരി. പാത്രിയർക്കീസ് ബാവ മലങ്കരയിലെ സമാധാനത്തിന് മുൻകൈ എടുക്കണം.പഴയത് മറന്ന് , വാശിയും വൈരാഗ്യവും വിട്ട് മലങ്കര സഭാ സമാധാനത്തിന് എല്ലാവരും ഒന്നിക്കണം എന്ന് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ വി. മാർത്തോമ്മാ ശ്ളീഹായുടെ പിൻഗാമി പരി. മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ നടത്തിയ സഭാ സമാധാന ആഹ്വാനം എല്ലാവരും പൂർണ്ണമായി ഉൾക്കൊണ്ട് മലങ്കര സഭയുടെ ശാശ്വത സമാധാനത്തിന് ശ്രമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് . മാറിയ സാഹചര്യത്തിൽ പരി. പാത്രിയര്കീസ് ബാവ ഈ കാര്യത്തിൽ ദൈവാത്മാ പ്രേരിതമായ ഒരു തീരുമാനം എടുക്കണം . കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ച് തലമുറകളെ നിയമ കുരുക്കിൽ തളച്ചിടുന്നത് ദൈവീകമല്ല . ഭിന്നിപ്പിച്ച് ഭരിക്കുന്ന കാലഹരണപ്പെട്ട നിയമം ഒഴുവാക്കി ഒരേ കൂടാരത്തിൽ ഒരു അപ്പത്തിന്റെ അംശികൾ ആകുവാൻ നമുക്ക് ഇടയാകണം . പരസ്പരം ഉള്ള പഴിചാരലും , നിസംഗതയും വെടിഞ്ഞു പരി. കാതോലിക്ക ബാവ തിരുമേനിയുടെ വാക്കുകളിലെ ആത്മാർത്ഥതയും അന്തസത്തയും ഉൾക്കൊണ്ട് കൊണ്ട് സമാധാന പൂർണ്ണമായ ഒരു അതിരീക്ഷം മലങ്കര സഭയിൽ ഉണ്ടാകുവാനും, ക്രിസ്‌തീയ സാക്ഷ്യം മുൻനിർത്തി സഭകൾ തമ്മിൽ ഐക്യത്തിൽ വസിക്കുന്നതിനും ഇടയാകണം .
  • ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത

ലങ്കര സഭയ്ക്കുള്ളിൽ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ​​കാതോലിക്കാ ബാവായുടെ ആഹ്വാനം നിങ്ങൾ ഇതിനോടകം തന്നെ ഏവരും അറിഞ്ഞിരിക്കുമല്ലോ. ഈ ദിവ്യ ദർശനത്തിൻ്റെ അർത്ഥപൂർണമായ പൂർത്തീകരണത്തിനായി പ്രാർത്ഥിക്കുന്നതിൽ പങ്കുചേരാൻ നാം നിങ്ങളെ എല്ലാവരോടും ആത്മാർത്ഥമായി ഉദ്‌ബോധിപ്പിക്കുന്നു. പിളർപ്പുകളും വ്യവഹാരങ്ങളും,പിണക്കങ്ങളും വർഷങ്ങളായി നമ്മെ വല്ലാതെ തളർത്തിയിരിക്കുന്നു എന്നത് ഗൗരവമേറിയ സത്യമാണ്. കാനോനുകളും ഭരണഘടനകളും സുവിശേഷത്തിൻ്റെ മൂല്യങ്ങളിൽ നിന്ന് വേറിട്ട് വായിക്കാൻ പാടില്ല. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി വാദിക്കുന്നതിലും അതിന് വേണ്ടി നിലകൊള്ളുന്നതിലും പ്രാർത്ഥിക്കുന്നതിലും നാം പരാജയപ്പെട്ടാൽ ചരിത്രം നമ്മോട് പൊറുക്കില്ല. വിശ്വാസത്തിൽ ഐക്യത്തോടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലും സമാധാനത്തിലും പ്രതിബദ്ധതയോടെയും നമുക്ക് ഒരുമിച്ച് മുന്നേറാം

  • എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത.
ചൊല്ലുവിളിയുള്ള മലങ്കര സഭയുടെ യുവാക്കളേ നിങ്ങൾക്ക് ഹൃദയപൂർവ്വമായ സ്നേഹാഭിവാദ്യം! സമുദായത്തിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് പ. ബാവാ തിരുമേനി നൽകിയ സമാധാന ആഹ്വാനത്തോട് നിങ്ങൾ കാട്ടിയ പ്രതികരണം എത്രയോ ശുഭോദർക്കമാണ്.ആത്മസംയമം ഭീരുത്വമെന്ന് കരുതുന്നവരുണ്ടാകാം.കലക്കത്തിൻ്റെ ആത്മാവിൽ പുലഭ്യം പറയുന്നവരുണ്ടാകും. പരിഹാസികളുടെ ഇരിപ്പിടങ്ങൾ തൊട്ടടുത്തുണ്ടാവാം. അരാജകവാദികളുടെ പോർവിളികളുണ്ടാവാം.പക്ഷെ,വ്യവസ്ഥാപിതവും ശാശ്വതവുമായ സമാധാനത്തിൻ്റെ കനാൻ നമുക്ക് അധിക ദൂരത്തല്ല.പിറുപിറുപ്പുകളും നിഷേധ വർത്തമാനങ്ങളും മോശയുടെയും പിന്നെ യോശുവായുടെയും കാലത്തുമുണ്ട്.ശുഭവചനങ്ങൾ പറഞ്ഞ യോശുവയും കാലേബും മാത്രമാണ് വാഗ്ദത്ത നാട്ടിലേക്ക് കടന്നത്.ശുഭവചനങ്ങൾ പറഞ്ഞ എസ്രയും നെഹമ്യാവുമാണ് തകർന്നു പോയ സമാധാനത്തിൻ്റെ പട്ടണ മതിലുകൾ പുനർനിർമ്മിച്ചത്.നല്ലവാക്കോതുവാൻ ത്രാണിയുള്ള മലങ്കര നസ്രാണി മക്കളെ,സ്വർഗ്ഗത്തിലെ ദൈവം നമ്മോടു കൂടെ.
  • സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ
ക്രിസ്തുവിൻ്റെ സ്നേഹത്തിൽ വസിക്കുക പ . പൗലോസ് ശ്ലീഹാഎഫേസ്യർക്ക് എഴുതിയ ലേഖനത്തിൽ (3:17, 19)പറയുന്നത് വിശ്വാസ സമൂഹം സ്നേഹത്തിൽ വേരുന്നീ അടിസ്ഥാന മിടുകയും പരിജ്ഞാനത്തിൽ കവിയുന്ന സ്നേഹത്താൽ നിറയപ്പെടുന്ന ഒരു സമൂഹമായി രൂപാന്തരപ്പെട്ടവരുമാണ് എന്നതാണ്.സഭയുടെ മുൻപിലുള്ള വിളി ഈരൂപാന്തരമാണ്. ക്രിസ്തുവിൻറെ മഹാ സ്നേഹവും കൃപയുമാണ് അടിച്ചമർത്തപ്പെട്ടവരുടെയും ആക്രമിക്കപ്പെട്ടവരുടെയും മുറിവുകൾ ഉണക്കി വീണ്ടെടുക്കുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നത്. സഭയിൽ നിന്നും പ്രതീക്ഷിക്കുന്നതും കൃപയിൽ വീണ്ടെടുക്കപ്പെടുന്ന ഈ സ്നേഹമാണ്. ദൈവത്തിൻറെ ത്യാഗോജ്ജ്വല സ്നേഹമാണ് കുരിശ് പ്രതിനിധീകരിക്കുന്നത്.ക്രിസ്തുവിൻറെ ആത്മാവിൽ പ്രവർത്തിച്ച സ്നേഹത്താൽ നിറയപ്പെട്ട് അപരനിലേക്കും പ്രപഞ്ചത്തിന്റെ അതിരോളം നീളുന്ന അപാരതയിലേക്ക് വളരാനും കഴിയുക എന്നതാണ് കുരിശിന്റെ സാക്ഷ്യം. വിഭജനത്തിന്റെ അതിരുകളും വ്യവഹാരങ്ങളും അകൽച്ചകളും ശത്രുതയുടെ മതിലുകളും ഇടിച്ചു കളഞ്ഞ്, ക്രിസ്തുസ്നേഹത്തിൻമേൽ പുതുതാക്കപ്പെട്ട ഒരു സമൂഹമായി മാറുക എന്നതാണ് സഭയുടെ പരമമായ വിളിയും നിയോഗവും. പരിശുദ്ധ ബാവാ തിരുമേനിയുടെ സഭാ സമാധാന ആഹ്വാനത്താൽ അനേക വർഷങ്ങൾ വ്യവഹാരങ്ങളിലൂടെയും അഭിപ്രായവ്യത്യാസങ്ങളിലൂടെയും അകന്നിരുന്നവർ ഒന്നായി ചേർന്ന് ഒരു ആരാധനയുടെയും ഒരപ്പത്തിന്റെയും അംശികളായിഈ പുതിയ കാലത്തിന് മാതൃകയായി മാറണം. ദൈവത്തിൽ ആശ്രയിച്ച് പരിശുദ്ധാത്മാവിൽ നിറഞ്ഞ മനസ്സൊരുക്കത്തോടെ വിവേകത്തോടെ നമുക്ക് തീരുമാനങ്ങൾ എടുക്കാം. അതിനുവേണ്ടി നമ്മുടെ ഹൃദയങ്ങളെ പാകമാക്കാൻ നമ്മെ ഏവരെയും ദൈവം ഒരുക്കട്ടെ . സഭയെ വിഭജിച്ച് ലാഭം നേടാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാൻ നമുക്ക് സാധിക്കണം ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും സ്വപ്നം കണ്ടു കൊണ്ട് ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു.
  • ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത
error: Thank you for visiting : www.ovsonline.in