കൂദാശക്കൊരുങ്ങി അബുദാബി കത്തീഡ്രൽ
യുഎഇ : ഓർത്തഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാസത്തിലെ അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി വി.മൂറോൻ അഭിഷേക കൂദാശക്ക് ഒരുങ്ങുന്നു.പുനർനിർമ്മിച്ച ദേവാലയത്തിന്റെ കൂദാശ നവംബർ 29 ,30 തീയതികളിൽ നടക്കും .ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മീകത്വം നൽകും.അഭിവന്ദ്യ പിതാക്കന്മാരായ യാക്കോബ് മാർ ഏലിയാസ് ,ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് ,ഗീവർഗീസ് മാർ ഫീലക്സിനോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മീരാകും.