OVS - Latest NewsOVS-Kerala News

സഭയുടെ ഐക്യവും സമാധാനവും നിലനിർത്തുവാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം : പരിശുദ്ധ കാതോലിക്കാ ബാവ

പുത്തൻകുരിശ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വടക്കൻ മേഖല സമ്മേളനവും യുവജന റാലിയും പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ നടത്തപ്പെട്ടു.മലങ്കര സഭ എന്നും ഐക്യത്തിനും സമാധാനത്തിനും വേണ്ടി . നിലകൊണ്ടിട്ടുള്ള സഭയാണ്.മലങ്കര സഭക്കെതിരെ വരുന്നപ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും ബോധ്യവും സഭയ്ക്ക് ഉണ്ടെന്ന് പരി. കാതോലിക്ക ബാവ വ്യക്തമാക്കി. സഭയുടെ ഐക്യവും സമാധാനവും നിലനിർത്തുവാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. ഗിവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.ഫാ. ജോസ് തോമസ് പൂത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി.

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനം വിജയമായി വിലയിരുത്തൽ.സമ്മേളനം മുടക്കാൻ ലോക്കൽ പോലീസ് മുതൽ ജില്ലാ കളക്ടറുടെ അടുത്ത് വരെ യാക്കോബായ വിഭാഗം പരാതിയുമായി പോയിരുന്നു എങ്കിലും ആവശ്യം നടപ്പായില്ല .ഓർത്തഡോക്സ് വിശ്വാസികൾ ന്യൂനപക്ഷമാണെന്ന് ഒരു വശത്ത് പറയുമ്പോലുള്ള പൊരുത്തക്കേടാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.ശക്തി കേന്ദ്രമെന്ന് അവകാശപ്പെട്ട പുത്തൻകുരിശിൽ സമ്മേളനം ഒളിഞ്ഞു നോക്കാൻ എത്തിയതാകട്ടെ തൃശൂർ കണ്ണാറയിലെയും പത്തനംതിട്ട മഞ്ഞനിക്കര കോതമംഗലം പുന്നേക്കാട് സ്വദേശികളാണെന്ന് ചിത്രങ്ങൾ പറയുന്നു.അങ്കമാലി,കണ്ടനാട് വെസ്റ്റ് -ഈസ്റ്റ്‌ ഭദ്രാസ കമ്മിറ്റികൾ ഉൾപ്പെടുന്ന റീജിയണിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടത്തിയത്.

ചടങ്ങിൽ വെരി.റവ.മത്തായി ഇടയനാൽ കോർപ്പിസ്കോപ്പയെ വടക്കൻ മേഖല യുവജനപ്രസ്ഥാനം ആദരിച്ചു.സഭാ വർക്കിംഗ് കമ്മിറ്റി അംഗം ഫാ. ജേക്കബ് കുര്യൻ യുവജന സന്ദേശം നൽകി. യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, ഫാദർ ജിത്തു മാത്യു ഐക്കരക്കുന്നത്ത്, വൈരി റവ.തോമസ് പോൾ റമ്പാൻ, ഫാ.പോൾ ജോൺ കോനാട്ട്, ഗ്ലാഡ്‌സൺ കെ. ചാക്കോ കുഴിവേലിൽ, ചെറിയാൻ വർഗീസ്, പേൾ കണ്ണേത്ത് , നിഖിൽ കെ ജോയ്, എൽദോ ബേബി, എൽസൺ ജോണി, എഡ്വിൻ മാത്യു, ജോർജ് കെ ബാജി എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in