യുവജന പ്രസ്ഥാനം വടക്കൻ മേഖലാ സമ്മേളനം നടത്തരുത് ; ഭയന്ന് യാക്കോബായ വിഭാഗം
കൊച്ചി : ഓർത്തഡോക്സ് സഭയുടെ യുവജന സംഘടനയായ പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വടക്കൻ മേഖല യുവജന സംഗമം നടത്താതെയിരിക്കാൻ യാക്കോബായ വിഭാഗത്തിന്റെ നീക്കങ്ങൾ പരാജയം.പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ ഞായറാഴ്ച്ച സമ്മേളനം നിശ്ചയിച്ചത് പോലെ നടക്കും.അന്തരിച്ച തോമസ് പ്രഥമന്റെ സംസ്കാരം നടക്കുന്നതിനെതുടർന്ന് പ്രതിപക്ഷ മര്യാദയുടെ പുറത്ത് മാറ്റി വെച്ച സമ്മേളനമാണ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നത്.
സമ്മേളനം നടത്തരുതെന്ന ആവശ്യവുമായി പുത്തൻ കുരിശ് പോലീസിനെയും ജില്ലാ പോലീസ് മേധാവിയെയും ഇക്കൂട്ടർ സമീപിച്ചു.ക്രമ സമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഭീഷണി.അനുമതിയുള്ള പരിപാടി മാറ്റി വെച്ച സാഹചര്യത്തിൽ നടത്തുന്നതിന് തടസ്സങ്ങളില്ല.വിധി നടത്തിപ്പ് കഴിഞ്ഞ പുത്തൻ കുരിശ് പള്ളിയിൽ സമാധാനപരമായി ആരാധന നടത്തി വരുന്നു.പുത്തൻകുരിശിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൂർണ്ണ ഉത്തരവാദി യാക്കോബായ വിഭാഗം ആയിരിക്കുമെന്നും പോലീസ് ഇക്കൂട്ടരേ അറിയിച്ചിട്ടുണ്ട്.
മരണത്തെ തുടർന്ന് പരിപാടി മാറ്റി വെച്ചത് പുത്തൻകുരിശിൽ ഏറെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.നിയപരമായി നടക്കാത്തത് മൂലം സോഷ്യൽ മീഡിയയിലൂടെ കരഞ്ഞു തീർക്കുന്നത് ഭയം വ്യക്തമാക്കുന്നുണ്ട്.പുണ്യശ്ലോകനായ പൗലോസ് ദ്വിതീയൻ ബാവ കാലം ചെയ്തപ്പോൾ മുളന്തുരുത്തിയിൽ ശവ മഞ്ചം ചുവന്ന് ആഹ്ലാദ പ്രകടനം നടത്തുകയും പിറവത്ത് പായസ വിതരണം ചെയ്യുകയും ചെയ്തവരാണ് ഇക്കൂട്ടർ.ഓർത്തഡോൿസ് യുവജന പ്രസ്ഥാനം കണ്ടനാട് വെസ്റ്റ് – ഈസ്റ്റ് അങ്കമാലി ഭദ്രാസനങ്ങൾ ഉൾപ്പെട്ട റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വടക്കൻ മേഖല സമ്മേളനവും റാലിയും സംഘടിപ്പിക്കുന്നത്.യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.