OVS - Latest NewsOVS-Kerala News

തോമസ്‌ പ്രഥമനെതിരെ കോടതിയലക്ഷ്യ നടപടി ; വാര്‍ത്ത മുക്കി മാധ്യമങ്ങളുടെ രാജഭക്തി

യാക്കോബായ വിഭാഗത്തിന്‍റെ നേതാക്കള്‍  നീതി പീഠത്തിനെതിരായി നടത്തിയ വിമര്‍ശനങ്ങള്‍ കോടതി അലക്ഷ്യമായി പരിഗണിച്ചു ബഹു.കേരള ഹൈക്കോടതി തുടര്‍  നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. പൊതു സമൂഹത്തില്‍ ഏറെ ചർച്ചചെയ്യപ്പെടേണ്ട ഗൗരവമേറിയ വിഷയം കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. ഇന്നിറങ്ങിയ പത്രങ്ങള്‍ വാര്‍ത്ത മുക്കി രാജഭക്തി കാണിച്ചെന്നു സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു. നിക്ഷ്പക്ഷത നടിക്കുന്ന പത്രങ്ങളൊന്നും വാര്‍ത്ത നല്‍കിയില്ല.

ഓവിഎസ് ഓണ്‍ലൈനാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.ടൈംസ്‌ ഓഫ് ഇന്ത്യ ഇംഗ്ലീഷ് പത്രം വാര്‍ത്ത നല്‍കിയിട്ടുണ്ട്. വൈകീട്ട് മാതൃഭൂമി ന്യൂസ്‌ കോടതി നടപടികള്‍ വിശദീകരിച്ചു ബ്രേക്കിംഗ് നല്‍കി. അതേസമയം ഈ വിഷയം മാന്യമായി കൈകാര്യം ചെയ്ത ചാനല്‍ മാതൃഭൂമി ന്യൂസ്‌ മാത്രമാണ്. എന്നാല്‍, മാതൃഭൂമി പത്രത്തിന്‍റെ എഡിറ്റോറില്‍ വിഭാഗം കൈകാര്യം ചെയ്യുന്ന കൊച്ചി കേന്ദ്രീകരിച്ചു ജോലി ചെയ്യുന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ യാക്കോബായ അനുകൂല സ്വജനപക്ഷപാതം നടത്തുന്നതായി പരാതിയുണ്ട്. അടുത്തിടെ പത്രത്തില്‍ വരുന്ന സഭാപര വാര്‍ത്തകളും ആരോപണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തരത്തിലാണെന്ന്  വിലയിരുത്തല്‍. ഏഷ്യനെറ്റ് ന്യൂസ്‌,മനോരമ ന്യൂസ്‌,കൈരളി പീപ്പിള്‍ തുടങ്ങിയ ചാനലുകള്‍ വാര്‍ത്ത സൗകര്യപൂര്‍വ്വം ഒതുക്കി. സഭാ വിഷയങ്ങള്‍ ആളിക്കത്തുന്ന അപ്രഖ്യാപിത അജണ്ടയോടെ കൈകാര്യംചെയ്യുന്ന ജമാഅത്തെ ചാനല്‍ മീഡിയ വണ്‍ വാര്‍ത്ത മുക്കിയത് ചര്‍ച്ചയായി.

കോട്ടപ്പടി നാഗഞ്ചേരി സെന്‍റ് ജോര്‍ജ് ഹെബ്രോന്‍ പള്ളി കേസ് പരിഗണിക്കവേ ബഹു.ഹൈക്കോടതി വിഘടിത വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകരെ ശാസിച്ചു. ഫെബ്രുവരി 18 ന് നടത്തിയത് കോടതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവന.സാമാന്യ വിവരം ഇല്ലേ എന്നും പ്രസ്താവന ചൂണ്ടിക്കാട്ടി കോടതി ചോദിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ ഇത്തരം പ്രസ്താവനകള്‍ നടത്താതെ ശ്രദ്ധിക്കാന്‍ അഭിഭാഷകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.ഇത് സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ  ഹൈക്കോടതി രെജിസ്ട്രിയിലേക്ക് കൈമാറി.

സമുദായക്കേസിൽ 1958 ലിലും 1995 ലിലും ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായി ഉണ്ടായ വിധികളെ ശെരി വെച്ചു 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധിയാണ് ഇപ്പോൾ നിർണ്ണായകമായി മാറിയിരിക്കുന്നത്. കേസിൽ വിധി പറഞ്ഞ ജഡ്ജിമാരുടെ കോലം കത്തിച്ചതും ഞെട്ടലോടെയാണ് കേരളം നോക്കികണ്ടത്. മലങ്കര സഭയുടെ 1934 ലെ ഭരണഘടനയിലൂന്നി പള്ളികൾ ഭരിക്കണം എന്നതാണ് പതിറ്റാണ്ടുകൾ നീണ്ട കേസുകളിലെ വിധി പരിശോധിച്ചാൽ ബോധ്യപ്പെടുന്ന വസ്തുത എന്നിരിക്കെ അത് മറച്ചു പിടിക്കാനാണ് നീതിന്യായത്തെയും ഭരണഘടന സ്ഥാനപത്തെയും അപകീര്‍ത്തിപ്പെടുത്തുന്നത്. 2002 ൽ സഭ പിളർത്തി പുത്തൻ കുരിശ് കേന്ദ്രമാക്കി സമാന്തര ഭരണത്തെ കോടതി വിലക്കിയിട്ടുണ്ട്.

https://ovsonline.in/latest-news/exclusive-news/mangalam-fake-news-expose/

 

error: Thank you for visiting : www.ovsonline.in