OVS - Latest NewsOVS-Kerala News

കുറുപ്പംപടി പള്ളി : അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ പരാതി

പെരുമ്പാവൂർ : അങ്കമാലി ഭദ്രാസനത്തിലെ കുറുപ്പംപടി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്കേസിൽ ഉത്തരവ് നിലനിൽക്കെ അനധികൃതമായി ആൾക്കൂട്ടം ചേരുന്നത് കാണിച്ചു പ്രചരിക്കുന്ന നോട്ടീസ് എതിരെ നടപടി സ്വീകരിക്കണമെന്നും പരിപാടികൾക്ക് അനുമതി നൽകരുതെന്നും കുറുപ്പംപടി പൊലീസിന് കത്ത്. പള്ളിയിൽ മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ഗീവർഗസ് കുറ്റാലിൽ കോർ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ നടത്തുന്നതുമായ ശ്രമങ്ങൾക്കെതിരെയും വിശ്വാസികളിൽ മത സ്പർദ്ധ വർദ്ധിപ്പിക്കുന്ന നടപടികൾ തടയാനും വികാരി വി വി ബഹന്നാൻ കോർ എപ്പിസ്‌കോപ്പ നൽകിയ കത്തിന്റെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും ആർഡിഓക്കും എംഎൽഎക്കും എംപിക്കും നൽകിയിരിക്കുന്നു.

വികാരിയെയും സഹ വികാരിമാരെയും വിശ്വാസികളെയും തടയുന്നതിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.നിയമവിരുദ്ധമായി അനുമതിയില്ലാതെ സാഹചര്യത്തിൽ ഏതെങ്കിലും പ്രശ്നം ഉണ്ടായാൽ പൂർണ്ണ ഉത്തരവാദി കുറുപ്പംപടി പോലീസ് ആയിരിക്കുമെന്നും ബഹു.വികാരി നൽകിയ കത്തിൽ പറയുന്നു.

error: Thank you for visiting : www.ovsonline.in