മലങ്കര സഭയും പരിശുദ്ധനായ പരുമല തിരുമേനിയും
പരിശുദ്ധനായ പരുമല തിരുമേനിയെ അന്ത്യോഖ്യക്കാരനായി വിശേഷിപ്പിച്ചുകൊണ്ടുള്ള പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ വിശ്വാസ തീഷ്ണതയെ ചോദ്യം ചെയ്തുകൊണ്ടും ഒരു വിഘടിത വൈദീന്‍റെ വിലാപം വാട്സാപ്പില്‍ കേള്‍ക്കാനിടയായി.എന്നാല്‍ ചരിത്രത്തെയും യഥാര്‍ത്ഥ്യത്തെയും തിരിച്ചറിയാതെയുള്ള ഇത്തരം ജല്പനങ്ങള്‍.മലങ്കര സഭയുടെ കാവല്‍ഭടനായി എന്നും വിശ്വസ്തത്തയോടെ നിലകൊണ്ട പരുമല തിരുമേനി എങ്ങനെ അന്ത്യോഖ്യക്കാരനാകും.1176 ചിങ്ങം 23 ന് പരുമല തിരുമേനി പുന്നൂസ് റമ്പാന് (ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ) എഴുതിയ കല്പനയില്‍ പരുമല സെമിനാരിയും വസ്തുവകയും ഉള്‍പ്പടെ നമുക്കുള്ള സകലത്തെയും പ്രിയനെ ഏല്‍പ്പിക്കുവാന്‍ നാം അത്യാകാം ക്ഷമയോടെ കാത്തിക്കുന്നു എന്ന് എഴുതിയിരിന്നു.മലങ്കര സഭയുടെ സ്വത്തുകള്‍ അന്യാധീനപ്പെട്ടുപോകരുതെന്ന തിരുമേനിയുടെ ആഗ്രഹമായിരിന്നു ആ വാക്കുകളില്‍.പരുമല സെമിനാരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ആലപ്പുഴ കോടതിയില്‍ അവകാശം പുലിക്കോട്ടില്‍ തിരുമേനിക്കാണെന്ന് മൊഴി നല്‍കിയതായി 1879 കന്നി മാസം 19ന് പുറപ്പെടുവിച്ച 241 നമ്പര്‍ കല്പനയില്‍ പറയുന്നു .കൂടാതെ കരിങ്ങാശ്ര പള്ളിക്കേസില്‍ പുലിക്കൊട്ടില്‍ തിരുമേനിക്ക് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
1880 വൃശ്ചികം 30ന് ചാത്തുരുത്തില്‍ കുഞ്ഞുവര്‍ക്കിക്ക് എഴുതിയ കത്തില്‍ കരിങ്ങാശ്ര പള്ളിക്കാരുടെ കേസില്‍ തെളിവിനായി ഒരു ശല്‍മൂസ ക്ലേശം സഹിച്ചു കൊടുത്തുവിടുന്നതായി എഴുതിയിരിക്കുന്നു.മലങ്കരയില്‍ പാത്രിയര്‍ക്കീസിന്‍റെ ലൌകീകാധികാരം സംബന്ധിച്ച ഉടമ്പടി കൊടുക്കുവാന്‍ വിസമ്മതിച്ച കൊല്ലവര്‍ഷം 1668 വൃശ്ചികം 13ന് നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ പരുമല തിരുമേനി ഒപ്പുവെച്ചിട്ടുമുണ്ട്.കൂടാതെ 1895 വൃശ്ചികം 10ന് അദേഹത്തെ മലങ്കര മെത്രാപ്പോലീത്തയുടെ അസിസ്റ്റന്ടായി വാഴിക്കുകയും ചെയ്തു.മലങ്കര സഭയ്ക്ക് വേണ്ടി നിലകൊണ്ട പരുമല തിരുമേനിയെ വെറും അന്ത്യോഖ്യക്കാരനായി ചിത്രീകരിക്കുന്നത് അപഹാസ്യമാണ്.
1877 ല്‍ പത്രോസ് തൃതിയന്‍ പാത്രിയാര്‍ക്കീസ് മലങ്കര സഭയെ ഏകപക്ഷീയമായി ഏഴ് ഇടവകളായി (ഭദ്രാസനം ) തിരിച്ചു .മലങ്കര മെത്രാപ്പോലീത്തയുടെയും മലങ്കര പള്ളി യോഗത്തിന്റെയും അധികാരങ്ങളെ ഇല്ലായിമ ചെയ്യുകയാണ് പാത്രിയാര്‍ക്കീസിന്റെ നീക്കം .ഒരു ഭദ്രാസന മെത്രാപ്പോലീത്തയായി പരിശുദ്ധ പരുമല തിരുമേനി അഭിഷക്തനായി .ഇതേ തുടര്‍ന്ന് വിഖടിത വിഭാഗം നല്‍കിയ കേസില്‍ പരിശുദ്ധ പരുമല തിരുമേനി തങ്ങളുടെമേല്‍ മലങ്കര മെത്രാപ്പോലീത്തക്ക് (ദിവന്നാസ്യോസ് v ) മേലധികാരം ഉണ്ടെന്നു മൊഴി കൊടുത്തു .ഈ കേസില്‍ മലങ്കര മെത്രാപ്പോലീത്തക്ക് മേലധികാരം നഷ്ടപെട്ടിട്ടിലെന്നും വന്നു .പരിശുദ്ധ പരുമല തിരുമേനി നല്‍കിയ സാക്ഷിമോഴിയില്‍ നാലു വസ്തുത എടുത്തു പറയുന്നത്.
- എല്ലാ ഭദ്രാസനവും മലങ്കര മെത്രാപ്പോലീത്തയുടെ കീഴിലാണ്
- താന്‍ ഒരു മെത്രാപ്പോലീത്തയാണ് .എപ്പിസ്കോപ്പ അല്ല
- ആത്മീയമായി താനും മലങ്കര മെത്രാപ്പോലീത്തയും തുല്യരാണ്
- മെത്രാപ്പോലീത്ത എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഭാഗികമായോ പൂര്‍ണ്ണമായോ വിലക്കാന്‍ മലങ്കര മെത്രാപ്പോലീത്തക്ക് അവകാശമുണ്ട്
ആത്മീയമായി ഇടവക മെത്രാപ്പോലീത്തയും മലങ്കര മെത്രാപ്പോലീത്തയും തുല്യരാണ് ലൌകീകമായി മേലധികാരം മലങ്കര മെത്രാപ്പോലീത്തക്ക് ഉണ്ടെന്നു തെളിഞ്ഞു.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)