OVS - Latest NewsOVS-Kerala News

സർക്കാർ – യാക്കോബായ കൂട്ടുക്കെട്ട് ; തുറന്നടിച്ച് യുഹാനോൻ മാർ മിലിത്തോസ്

യാക്കോബായ വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.തൃശൂർ ഭദ്രസന അധിപൻ യുഹാനോൻ മാർ മിലിത്തോസ് ഫെയിസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റിൽ സർക്കാരിനോട് അനേകം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം

മലങ്കര സഭാ വിഷയത്തിൽ സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ!. കുറെ ചോദ്യങ്ങൾ ഉവിടെ ഉയരുന്നുണ്ട്: ക്രമസമാധാന പ്രശ്നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ? അതോ ചിലർ പറയുന്നതുപോലെ ചില താൽപര്യങ്ങളുടെ സംരക്ഷകരാണോ സർക്കാർ? കളക്ടറും പോലീസ്‌ അധികാരികളുമല്ലേ കോടതി വിധികൾ നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ? അവരെ ഒഴിവാക്കണം എന്ന് പറഞ്ഞാൽ പിന്നെ മുഖ്യമന്ത്രിയാണോ നടപ്പാക്കുക? കുറെക്കൂടെ സമയം വേണമെന്ന് പറഞ്ഞാൽ 2017 മുതൽ 2024 വരെ കിട്ടിയ സമയം മതിയായില്ല എന്നാണോ? ഏറെ മുന്നോട്ട്‌ പോയാൽ ഈ നിർണ്ണായക ഘട്ടത്തിൽ ഞാൻ പാലക്കാട്‌ ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വരും

error: Thank you for visiting : www.ovsonline.in