യാക്കോബായ നേതൃത്വത്തെ പ്രീണിപ്പിക്കുന്നു ; സംസ്ഥാന സർക്കാർ കാട്ടിക്കൂട്ടുന്നത്
യാക്കോബായ വിഭാഗ നേതൃത്വത്തിന് പിടിച്ചു നിൽക്കാൻ കച്ചിത്തുരുമ്പ് ഒരുക്കി സർക്കാർ നീക്കം തകൃതി.ആറു പള്ളികൾ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ വിഭാഗവും സർക്കാരും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു.
എന്നാൽ അപ്പീലുകൾ തള്ളി സിംഗിൾ ബെഞ്ച് ഉത്തരവ് ശെരി വെയ്ക്കുകയാണ് ഉണ്ടായത് .ഇതിനെതിരെ യാക്കോബായ വിഭാഗത്തെ സഹായിക്കാൻ സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ .ജില്ലാ കളക്ടറെ കക്ഷി ചേർത്തത് നിയമ വിരുദ്ധമാണെന്ന് ആണ് എജിയുടെ കണ്ടെത്തലത്രേ.യാതൊരു അടിസ്ഥാനവുമില്ലാത്ത കണ്ടെത്തലാണ് ഇതെന്ന് മുൻകാല സംഭവങ്ങൾ നിരീക്ഷിക്കുബോൾ വ്യക്തമാകുന്നതാണ്.ഇതിനേക്കാൾ കൊടിയ നാടകം നടന്ന പിറവത്തും മുളന്തുരുത്തിയിലും കളക്ടർമാർക്ക് കോടതി നിർദ്ദേശം നൽകിയിരിക്കെ കാര്യമായ ബാലപ്രയോഗമില്ലാതെ വിധി നടപ്പാക്കിയ ചരിത്രമുണ്ട്.