OVS - Latest NewsOVS-Kerala News

മുറിമറ്റത്തിൽ ബാവ പകർന്നു തന്നത് സ്വാതന്ത്ര്യത്തിന്‍റെ തീനാളം: പരിശുദ്ധ കാതോലിക്ക ബാവ  

പിറവം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് ഒന്നാം കാതോലിക്ക പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ(മുറിമറ്റത്തിൽ) ബാവ പകർന്നു തന്ന സ്വാതന്ത്ര്യത്തിന്റെ തിനാളം കെടാതെ കാക്കേണ്ട ഉത്തരവാദിത്ത്വം സഭാ വിശ്വാസികളായ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് സഭാ  പരമാധ്യക്ഷന്‍ പരിശുദ്ധ  കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ് ദ്വിതിയൻ ബാവ പറഞ്ഞു. പാമ്പാക്കുട ചെറിയ പള്ളിയില്‍ ഒന്നാം കാതോലിക്കായിരുന്ന മുറിമറ്റത്തില്‍  ബാവയുടെ 104-മത് ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി സംഘടിപ്പിച്ച  അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്ക   ബാവ .

ഭൂതകാലത്തിലെ ഓർമ്മകളിൽ നിന്നും ലഭിക്കുന്ന ദിശാബോധമാണ് വർത്തമാനകാലത്തിൽ നമ്മെ നയിക്കുന്നത്. പ്രതിസന്ധിയിൽ നിന്ന സഭയുടെ പ്രഥമ കാതോലിക്ക എന്ന മുൾക്കിരീടം ശിരസാവഹിച്ച പിതാവ് നേരിട്ട പ്രയാസങ്ങൾ വിവരണാധിതമാണെന്നും ബാവ കൂട്ടിച്ചേര്‍ത്തു.മെത്രാപ്പോലീത്തമാരായ കെല്ലം ഭദ്രാസനാധിപൻ സക്കറിയാസ് മാർ അന്താണിയോസ് കണ്ടനാട് വെസ്റ്റ്  ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ സേവേറിയോസ്, ഫാ ഡോ ജോൺസ് എബ്രാഹം കോനാട്ട്,ഭദ്രാസന സെക്രട്ടറി ഫാ സി എം കുര്യാക്കോസ്, ഫാ അലക്സാണ്ടർ പി ദാനിയേൽ, ഫാ എം സി കുര്യാക്കോസ്, ഫാ എബ്രാഹം കെ ജോൺ, വികാരി ഫാ അബ്രാഹം പാലപ്പിള്ളിൽ, ഫാ ഒ പി വർഗീസ്, ഫാ ജോസ് തോമസ്,ഫാ ജോസഫ് മലയിൽ, എന്നിവർ സംസാരിച്ചു.

error: Thank you for visiting : www.ovsonline.in