കുറിച്ചി ചെറിയപള്ളിയില്‍ വജ്ര ജൂബിലിയും ചെറിയ പെരുന്നാളും
കോട്ടയം : മലങ്കരയുടെ വലിയ ബാവാ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് രണ്ടാമൻ ബാവ പരിശുദ്ധ കാതോലിക്കേറ്റിന്റെ പേരിൽ 1957 ൽ സ്ഥലം വാങ്ങി ജന്മ നാടായ കുറിച്ചിയിൽ സ്ഥാപിച്ച സെന്റ് മേരീസ് ആൻഡ് സെന്റ് ജോൺസ് ഓർത്തഡോൿസ് ചെറിയപള്ളി വജ്ര ജൂബിലി നിറവിൽ .
വിശുദ്ധ യോഹന്നാൻ സ്ലീഹായുടെയും ഗീവർഗീസ് സഹദായുടെയും സംയുക്ത ഓർമ്മയും വജ്ര ജൂബിലി ആഘോഷവും മെയ് 13 ,14 തീയതികളിൽ നടക്കും .13ന് വൈകിട്ട് സന്ധ്യ പ്രാർത്ഥനയും വചന ശിശ്രുഷയും നടക്കും.14 ന് (ഞായറാഴ്ച) നടക്കുന്ന പെരുന്നാൾ കുർബാനക്കും വജ്ര ജൂബിലി ആഘോഷങ്ങൾക്കും മലങ്കര സഭയുടെ പരമ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ നേതൃത്വവം നൽകുമെന്നു പള്ളി സെക്രട്ടറി ജ്യോതിഷ് മാത്യു പോള്‍ ഓ.വി.എസ് ഓണ്‍ലൈനെ അറിയിച്ചു.