കോടതി വിധി സ്വാഗതാർഹം ; സർക്കാരിൻ്റെ കണ്ണുതുറപ്പിക്കണം : ഓർത്തഡോക്സ് സഭ
6 പള്ളികൾ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം എന്ന കോടതിവിധി നടപ്പാക്കുവാൻ പോലീസ് സംരക്ഷണം ഏർപ്പെടുത്തി കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ സർക്കാർ കക്ഷിയായുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിൽ എത്രയും വേഗം വിധി നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. തുടരെയുണ്ടാകുന്ന കോടതിവിധി അവഗണിച്ചുകൊണ്ടുള്ള നിലപാടുകൾ ഇനിയും സാധ്യമല്ല എന്നുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ കോടതി വിധിയിലൂടെ ലഭ്യമാകുന്നത്. ആകയാൽ 1934 ഭരണഘടന പ്രകാരം 6 പള്ളികളും ഭരിക്കപ്പെടണമെന്നുള്ള കോടതിവിധി നടപ്പിലാക്കുവാൻ അധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.