Outside KeralaOVS - Latest NewsOVS-Pravasi News

ബാഹ്യകേരള ഇടവകകളിൽ വി.ഗീവർഗീസ് സഹദായുടെ പെരുനാൾ ആചരണം

റ്റെക്സാസ്, യു.എസ്: ഡാലസ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവായ വി.ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് മാസം 6, 7, 8 (വെളളി, ശനി, ഞായർ)തീയതികളിൽ ആഘോഷപരമായി കൊണ്ടാടുന്നു. മെയ് ഒന്നാം തിയതി ഞായറാഴ്ച കൊടിയേറ്റോടുകൂടിആരംഭിക്കുന്ന പെരുന്നാളിന് റവ. ഫാ. പി. കെ. തോമസ് (കുണ്ടറ) മുഖ്യകാർമ്മികൻ ആയിരിക്കും.

മെയ് 6 വെളളിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാ നമസ്കാരവും തുടർന്ന് ആത്മീയ പ്രഭാഷണവും, മെയ് 7ശനിയാഴ്ച രാവിലെ 9.30 ന് ഡാലസ് ഏരിയാ എം ജി ഒ സി എസ് എമ്മിന്റെ നേതൃത്വത്തിലുളള റിട്രീറ്റ് റവ. ഫാ. ക്രിസ്റ്റഫ്‍ മാത്യു നയിക്കും. വൈകിട്ട് 6.30 ന് സന്ധ്യാ നമസ്കാരവും ആത്മീയപ്രഭാഷണവും ഭക്തി നിർഭരമായ റാസയും നേർച്ച വിളമ്പും ഉണ്ടായിരിക്കും. മെയ് 8 ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരവും കുർബാനയും ധൂപ പ്രാർഥനയും റാസയും നേർച്ച വിളമ്പും തുടർന്ന് പെരുന്നാൾ സദ്യയോടും കൂടി സമാപിക്കും.

ഫെയർലെസ് ഹിൽസ് (പെൻസിൽവേനിയ), യു.എസ്‌:  സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പളളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളും അതോടനുബന്ധിച്ചുളള കൺവൻഷനും മെയ് 6, 7, 8 (വെളളി, ശനി,ഞായർ) തീയതികളിലായി നടത്തപ്പെടുന്നു. കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ സേവേറിയോസിന്റെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ ആഘോഷ ചടങ്ങുകളിൽ ഫാ. റിഞ്ചു വി. കോശിയും പങ്കെടുക്കും.
മെയ് 6 വെളളിയാഴ്ച 6 മണിക്ക് സന്ധ്യാ നമസ്കാരത്തിനുശേഷം ഫാ. റിഞ്ചു പി. കോശി വചനശുശ്രൂഷ നിർവ്വഹിക്കും. 7 ശനിയാഴ്ച 4 മണിക്ക് 3ഡി യൂത്ത് (Dedicated, Determined, Divine) എന്ന പരിപാടി നടക്കും. സന്ധ്യാനമസ്കാരത്തിന് ശേഷം ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ വചന ശുശ്രൂഷ നിർവ്വഹിക്കും.

മെയ് 8 ഞായറാഴ്ച 8.30 ന് പ്രഭാത നമസ്കാരത്തിന്ശേഷം വി. കുർബാന നടക്കും. തുടർന്ന് നേർച്ച വിളമ്പ്. വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് വികാരി ഫാ. അബു വർഗീസ് പീറ്റർ, ട്രസ്റ്റി വർഗീസ് മാത്യു, സെക്രട്ടറി ഫിലിപ്പോസ് ജോർജ് എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് : 914-806-4595, 610-220-1509, 732-581-0769.

ബാംഗ്ലൂർ: ജോർജിയൻ തീർഥാടന കേന്ദ്രമായ ഇന്ദിരാനഗർ സെന്റ്‌ ജോർജ് പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ പെരുനാൾ മെയ് 7,8 തീയതികളിൽ ആചരിക്കുന്നു. നിലയ്ക്കൽ ഭദ്രാസാനാധിപൻ അഭി.ജോഷ്വാ മാർ നിക്കൊദിമൊസ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. അഞ്ച്, ആറ് തീയതികളിൽ വൈകിട്ട് ആറരയ്ക്ക് സന്ധ്യാ നമസ്കാരത്തിനു ശേഷം സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ ഫാ.സാംസൺ.എം.സൈമൺ നയിക്കുന്ന പ്രഭാഷണം. ഏഴാം തീയതി വൈകുന്നേരം സന്ധ്യാ നമസ്കാരത്തെ തുടർന്ന് ഇന്ദിരാനഗർ ചുറ്റി റാസ. റാസയ്ക്കു മുന്നോടിയായി സിറ്റി പൂർവമേഖലാ ഡപ്യൂട്ടി കമ്മീഷണർ എൻ.സതീഷ്‌ കുമാർ കൽവിളക്കിൽ തിരി തെളിക്കും. തുടർന്ന് ശ്ലൈഹിക വാഴ്വ്.
എട്ടാം തീയതി രാവിലെ ഏഴര മണിക്ക് പ്രഭാത നമസ്കാരം. തുടർന്ന് അഭി.നിക്കൊദിമൊസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. കുർബാനയ്ക്കു ശേഷം പള്ളി ചുറ്റി പ്രദക്ഷിണം, ആശീർവാദം, വെച്ചൂട്ട് നേർച്ച എന്നിവ ഉണ്ടായിരിക്കും.പെരുനാൾ ദിവസങ്ങളിൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പള്ളി പരിസരത്ത് ബുക്ക് സ്റ്റാൾ പ്രവർത്തിക്കുന്നതാണ് എന്ന് വികാരി പി.സി ഫിലിപ്പ് കോർ എപ്പിസ്കോപ്പ, ട്രസ്റ്റി കേണൽ ഓ.പി വര്ഗീസ്, പെരുനാൾ കൺവീനർ ഷിബു ജേക്കബ് എന്നിവർ അറിയിച്ചു.

index

പൂനെ: പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന പൂനെ പ്രദേശത്തെ ഏക ദേവാലയമായ ചിഞ്ചുവാഡ് സെന്റ്‌ ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ കാവൽ പിതാവായ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും വചന പ്രഘോഷണവും ഏപ്രിൽ-28 മുതൽ മെയ്‌-1 വരെയുള്ള തീയതികളിൽ വിവിധ കാര്യപരിപാടികളോടുകൂടി ഭക്തിനിർഭരമായി നടത്തപ്പെടുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മീകത്വം വഹിക്കും.

Capture

 

error: Thank you for visiting : www.ovsonline.in