വെട്ടിത്തറ പള്ളി : സെമിത്തേരി അതിക്രമം വിനയായി ; യാക്കോബായ വിഭാഗം കൂട്ടത്തോടെ നിയമ കുരുക്കിൽ
പിറവം : വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരി അതിക്രമം കാണിച്ച യാക്കോബായ വിഭാഗക്കാർ കൂട്ടത്തോടെ നിയമ കുരുക്കിലായി.ശവ സംസ്കാരം ഓർത്തഡോക്സ് സഭ തടയുന്നുവെന്ന ആരോപണം സജീവമായി ചർച്ച ചെയ്യാതെയായപ്പോൾ പുതിയ അടവുമായി എത്തിയിരിക്കുകയാണ് യാക്കോബായ വിഭാഗം.കപ്യാരെന്ന പേരിൽ ചെമ്മാനും ചെരുപ്പ് കുത്തിയെയും ഒരു ധൂപക്കുറ്റി കൊടുത്തു വിട്ട് സെമിത്തേരി അതിക്രമം കാണിക്കാനാണ് യാക്കോബായ ഗൂഢാലോചന.സമാധാന അന്തരീക്ഷം തകർത്തു അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ഇക്കൂട്ടരുടെ നീക്കം ബോധ്യപ്പെട്ട പള്ളി ഭരണ സമിതി പോലീസിൽ പരാതി നൽകുകയായിരുന്നു.
കോടതി ഉത്തരവ് ഒന്നുമില്ലാതെ ധൂപക്കുറ്റി അനുവദിക്കാനാവില്ലെന്ന നിലപാടിൽ കലിപൂണ്ട യാക്കോബായ വിഭാഗക്കാർ പോലീസിനെ ആക്രമിച്ചു.ഇക്കൂട്ടർ ആക്രമിച്ച രാമമംഗലം ഇൻസ്‌പെക്ടർ എസ് സജികുമാർ രാമമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.പോലീസിനെ ആക്രമിച്ച സംഭവത്തിൽ യാക്കോബായ വിഭാഗത്തിലെ 12 പേർക്കെതിരെ കേസ്.സെമിത്തേരിയിൽ അതിക്രമിച്ചു കടന്നതിനു വികാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യാക്കോബായ വിഭാഗത്തിലെ 50 പേർക്കെതിരെയും കേസെടുത്തിരിക്കുകയാണ്.