മൈലപ്ര പെരുന്നാൾ:’ജോർജിയൻ അവാർഡ് ഫോർ എക്സലൻസ്’ഫാ.ജിനേഷ് കെ.വർക്കിക്ക് സമ്മാനിച്ചു
പത്തനംതിട്ട :- മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് ‘ജോർജിയൻ അവാർഡ് ഫോർ എക്സലൻസ്’ കർണാടക സെന്റ് ഗ്രിഗോറിയോസ് ദയാഭവൻ സെക്രട്ടറി ഫാ. ജിനേഷ് കെ. വർക്കിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സമ്മാനിച്ചു .എയ്ഡ്സ് രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന ദയാ ഭവന്റെ മുഖ്യ ചുമതലക്കാരനാണ് ഫാ. ജിനേഷ് . ബഹു.അച്ഛന്റെ സാമൂഹിക പ്രവർത്തനത്തെ പരിഗണിച്ചാണ് അവാർഡ് നല്കിയതെന്നു ഭാരവാഹികൾ അറിയിച്ചു. ഫാ. ജോൺ ഫിലിപ്പോസ്, എം.ജി. മത്തായി, പ്രിനു ടി. മാത്യു, ബിജു സാം, സുനിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് 10.30ന് ബാവായുടെ കാർമികത്വത്തിൽ ചെമ്പിൽ അരി ഇടീൽ കർമം നടന്നു.ഒന്നിന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അഖില മലങ്കര ക്വിസ് മൽസരവും നടത്തപ്പെട്ടു .
ആറിനു രാവിലെ 7-ന് വെരി.റവ.റ്റി.എം ശമുവേൽ കോർ എപ്പിസ്കോപ്പയുടെ ഇടവകയിലെ വൈദീകരുടെയും കാർമ്മീകത്വത്തിൽ സമൂഹ ബലി.10-ന് അഖണ്ട പ്രാർത്ഥന,3.30-ന് വാദ്യ മേളങ്ങളുടെ ഡിസ്പ്ലേ , വൈകിട്ട് 6 ന് വിവിധ പള്ളികളിൽ നിന്ന് എത്തിച്ചേരുന്ന പദയാത്രകൾക്ക് കുരിശടിയിൽ സ്വീകരണം.6.15-ന് തീർത്ഥാടക സംഗമം,6.30-ന് സന്ധ്യ സമസ്കാരം,7.15-ന് യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നല്കും.തുടർന്ന് റാസ പള്ളിയിൽ നിന്നു പുറപ്പെട്ട് കുമ്പഴ വടക്ക് പാലമൂട് മാർ കുര്യാക്കോസ് പള്ളി കുരിശടി, പഞ്ചായത്ത് ജംക‌്ഷനിൽ സെന്റ് ഗ്രിഗോറിയോസ് കുരിശടി എന്നിവിടങ്ങളിൽ എത്തി ധൂപപ്രാർഥനയ്ക്ക് ശേഷം തിരികെ പള്ളിയിൽ എത്തിച്ചേരും. 10ന് ആശീർവാദം, ശ്ലൈഹികവാഴ്‍വ്. തുടർന്ന് വാദ്യ മേളങ്ങളുടെ ഡിസ്പ്ലേ.
ഏഴിന് രാവിലെ കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന,10-ന് പെരുന്നാൾ സന്ദേശം,10.30 ന് സമ്മാന ദാനം,11-ന് പകൽ രാസ,11.30 ന് -ശ്ലൈഹിക വാഴ്‍വ് .നേർച്ച സദ്യ.1.30-ന് ചെബെടുപ്പ്,കൊടിയിറക്ക്,6-ന് സന്ധ്യാ നമസ്കാരം,ഏഴിന് ബൈബിൾ നാടകം എന്നിവ നടക്കും.
എട്ടിന് 7-ന് പ്രഭാത നമസ്കാരം,വി.കുർബാന,6-ന് സന്ധ്യാ നമസ്കാരം ,8.30-ന് മ്യൂസിക്കൽ നൈറ്റ്