ഉളനാട് സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ
[spacer height=”20px”]മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ പുരാതന ദേവലയങ്ങളിൽ ഒന്നായ ഉളനാട് സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇടവകയുടെയും, ദേശത്തിൻ്റെയും കാവൽ പിതാവായ വിശുദ്ധ യൂഹാനോൻ മംദാനയുടെ നാമത്തിലുള്ള പ്രസിദ്ധമായ പെരുന്നാൾ 2023 ജനുവരി 8 മുതൽ 21 വരെയുള്ള തീയതികളിൽ വിവിധ പരിപാടികളോടെ പൂർവ്വാധികം ഭംഗിയായി നടത്തപെടുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ പരി.ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ തിരുമേനി മുഖ്യകാർമ്മികത്വവും ഇടവക മെത്രാപ്പോലീത്ത അഭി. കുറിയാക്കോസ് മാർ ക്ലീമീസ്, തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം, നവാഭിഷിക്ത മെത്രാപ്പോലീത്തയും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ അഭി. ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമ്മികത്വവും വഹിക്കുന്നു.
ഇടവകയിൽ പുതുതായി നിർമ്മിച്ച മാർ ദിവന്നാസ്യോന് & മാർ പീലക്സിനോസ് സ്മാരക മന്ദിരത്തിൻ്റെ കൂദാശ കർമ്മവും നടത്തപ്പെടുമെന്ന് ഇടവക വികാരി റവ. ഫാ. ലിജു യോഹന്നാൻ നരിയാപുരം, സെക്രട്ടറി ശ്രീ മാത്യു പി. എബ്രഹാം, ട്രസ്റ്റി ശ്രീ ബിജു പി. സി എന്നിവർ അറിയിച്ചു.