അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകി
മനാമ/ബഹ്‌റൈൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും തുമ്പമൺ ഭദ്രാസനാധിപനുമായ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്തയ്ക്ക് ബഹ്‌റൈനിലുള്ള തുമ്പമൺ ഭദ്രാസന അംഗങ്ങൾ ചേർന്ന് സ്വീകരണം നൽകി. ബഹ്ററൈൻ സെൻറ്.മേരീസ് ഇന്ത്യൻ ഓർത്തോഡോക്സ് കത്തീഡ്രലിന്റെ 58- മത് പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കാൻ എഴുന്നുള്ളിയതായിരുന്നു അഭിവന്ദ്യ തിരുമേനി ഒക്‌ടോബർ മാസം 15- തിയതി ശനിയാഴ്ച വൈകിട് ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ഡോ.ജോർജ് മാത്യു അധ്യക്ഷത വഹിച്ചു . ശ്രീ .ഷിബു ചെറിയാൻ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച സ്വീകരണ യോഗത്തിൽ ബഹ്‌റൈൻ സെൻറ് മേരീസ് IOC വികാർ റെവ.ഫാ.എം.ബി.ജോർജ് , അസിസ്റ്റന്റ് വികാർ റെവ.ഫാ.ജോഷ്വാ എബ്രഹാം, തുമ്പമൺ ഭദ്രാസ അംഗവും നാഗ്പൂർ വൈദീക സെമിനാരി വൈസ് പ്രിൻസിപ്പാളുമായ റെവ.ഫാ.ഡോ.ഷാജി.പി.ജോൺ, റെവ.ഫാ.ടൈറ്റസ് ജോൺ തലവൂർ എന്നി വൈദിക ശ്രേഷ്ഠരും കത്തീഡ്രൽ ട്രസ്റ്റി ജോർജ് മാത്യു, കത്തീഡ്രൽ ആക്ടിങ് സെക്രട്ടറി ഷിബു.സി.ജോർജ്, ശ്രീ.സോമൻ ബേബി, ഡോ.ജോൺ പനക്കൽ,ശ്രീ.സണ്ണി കുളത്താക്കൽ, കത്തീഡ്രലിന്റെ 2016 വർഷത്തെ ആദ്യഫല ലേല പെരുന്നാൾ കൺവീനർ ശ്രീ.ലെനി.പി.മാത്യു എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു.ഭദ്രാസന അംഗങ്ങൾക്ക് വേണ്ടി വികാരി അഭിവന്ദ്യ തിരുമേനിയെ പൊന്നാട അണിയിച്ചു , കൂടാതെ ബഹറിനിൽ 25 വർഷം പൂർത്തിയാക്കിയ തുമ്പമൺ ഭദ്രാസന അംഗങ്ങൾക്ക് അഭിവന്ദ്യ തിരുമേനി പൊന്നാട അണിയിച്ചു. മറുപടി പ്രസംഗത്തിൽ അഭിവന്ദ്യ തിരുമേനി ഭദ്രാസന അംഗങ്ങളോടുള്ള സ്നേഹവും കരുതലും അറിയിച്ചു.
മലങ്കര സഭയുടെയും തുമ്പമൺ ഭദ്രാസനത്തിന്റെയും അഭിവൃദ്ധിക്കും ആത്മീക വളർച്ചക്കുമായി ഈ കൂട്ടായ്മ നിലനിൽക്കുമെന്നും അതിനുവേണ്ടി അംഗങ്ങൾ എല്ലാവരും പ്രയത്നിക്കുമെന്നും വാഗ്ദാനം ചെയ്യുന്നതായി കോഓർഡിനേറ്റർ അജു ടി കോശി അറിയിച്ചു. കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗവും,ഭദ്രാസന അംഗവുമായ ശ്രീ. ബിനു പാപ്പച്ചൻ സന്നിഹിതരായ എല്ലാവര്ക്കും നന്ദി അർപ്പിച്ചു കൊണ്ട് യോഗനടപടികൾ അവസാനിപ്പിച്ചു.
അജി പാറയിൽ