സഭകള്‍ തമ്മില്‍ ഐക്യമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്ക ബാവ
ക്രിസ്തീയ സഭകള്‍ തമ്മില്‍ ഐക്യം ഉണ്ടാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരി. മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യുസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ 250-ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ സമൂഹത്തില്‍ സഭകള്‍ക്ക് മറ്റു സഭകളോടുള്ള സമീപനത്തില്‍ മാറ്റം വരണം. അവരുടെ മനോഭാവത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടത് പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മെത്രാപോലീത്ത പറഞ്ഞു. സ്വതന്ത്രമായി മാറിനില്‍ക്കാതെ ലോക നന്മയ്ക്കായി കൂട്ടായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ നമ്മള്‍ ഒത്തൊരുമിച്ച് ശ്രമിക്കണം. ക്രിസ്തീയ സഭകള്‍ ഒന്നിച്ചുനിന്നാല്‍ അത് ഐക്യത്തിന്റെ പുതിയ തുടക്കമാകും. പരസ്പരം തിരിച്ചറിയുന്നതിനും തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും സഭകളുടെ ഒരുമ സഹായിക്കുമെന്ന് മെത്രാപോലീത്ത കൂട്ടിച്ചേര്‍ത്തു. കുന്നംകുളം സെന്റ് തോമസ് കുന്നത്തെ പള്ളിയില്‍ നടന്ന 250-ാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മാത്യൂസ് മാര്‍ സില്‍വാനോസ് എപ്പിസ്‌കോപ്പ , കുന്നംകുളം എംഎല്‍എ എ.സി മൊയ്തീന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, കൗണ്‍സിലര്‍ ലബീബ് ഹസന്‍, പ്രോഗ്രാം കണ്‍വീനര്‍ ഫാ. വര്‍ഗീസ് വാഴപ്പള്ളി, വൈദിക ട്രസ്റ്റി പ്രിന്‍സ് ഐ കോലാടി, അല്മായ ട്രസ്റ്റി ബിനോയ് പി മാത്യു, സഭ സെക്രട്ടറി ഗീവര്‍ മാണി പനക്കല്‍ എന്നിവര്‍ സംസാരിച്ചു.