പള്ളികളിൽ ഒരു മാസത്തേക്ക് ആരാധനയ്ക്കായി പങ്കെടുക്കേണ്ടവരുടെ എണ്ണം 5 ആയി പരിമിതപ്പെടുത്തി
കേരള സംസ്ഥാനത്തെ കൊവിഡ് -19 വ്യാപനത്തിന്റെ തീവത കണക്കിലെടുത്തുകൊണ്ടും, കേരള സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പരിഗണിച്ചും, സംസ്ഥാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ വിവാഹം, ശവസംസ്കാരം എന്നിവ ഒഴികെ ആരാധനകളിലും, കൂദാശകളിലും പങ്കെടുക്കുന്നവരുടെ എണ്ണം വൈദികനുൾപ്പെടെ 5 ആയി പരിമിതപ്പെടുത്തിയതായി സഭ വക്താവ് ഫാ.ജോൺസ് ഏബ്രഹാം കോനാട്ട് അറിയിച്ചു.
2020 ഒക്ടോബർ മാസം 31 -ാം തീയതിവരെ ഈ ക്രമീകരണം നിലനിൽക്കുന്നതാണ് . വിവാഹം, ശവസംസ്കാരം എന്നിവ കൊവിഡ് -19 മാനദണ്ഡങ്ങളും, സാമൂഹിക അകലവും പാലി ച്ചുകൊണ്ട് നടത്തുവാൻ ഇടവകകളുടെ ചുമതലക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്ന് ഫാ.ജോൺസ് ഏബ്രഹാം അറിയിച്ചു.