മാവേലിക്കര പോലീസ് സ്റ്റേഷനിലെ 60 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു
ഒക്ടോബർ 2 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കോവിഡ് 19 മഹാവ്യാധിയെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മാവേലിക്കര പോലീസ് സ്റ്റേഷനിലെ 60 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. ഇന്ന് വൈകിട്ട് 4 മണിക്ക് മാവേലിക്കര പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങ് മാവേലിക്കര ഭദ്രാസന സഹായമെത്രപ്പോലീത്ത അഭിവന്ദ്യ. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി ഉദ്ഘാനം ചെയ്തു. പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ്പ് അധ്യഷത വഹിച്ചു. കത്തീഡ്രൽ സഹവികാരി ഫാ.ജോയിസ് വി ജോയ്, മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി കെ തോമസ് ,കത്തീഡ്രൽ ട്രസ്റ്റി സൈമൺ കെ വർഗീസ് കൊമ്പശ്ശേരിൽ, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന വൈസ് പ്രസിഡൻ്റ് എബ്രഹാം സി ഫിലിപ്പ്, സെക്രട്ടറി വിനു ഡാനിയേൽ, ട്രഷറാർ എബിൻ ജി ഫിലിപ്പ്, ജോ. സെക്രട്ടറി ജെറി ചാക്കോ എന്നിവർ നേതൃത്വം നൽകി.