OVS-Kerala News

പ്രളയബാധിതർക്ക് സഹായഹസ്തവുമായി കാരാട്ടുകുന്നേൽ സെന്‍റ് മേരീസ്‌ യുവജന പ്രസ്ഥാനം

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവാ തിരുമനസിന്‍റെ വാക്കുകൾ പൂർണമായും അനുസരിച്ച് കൊണ്ട്, മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കടിഞ്ഞുൽ പള്ളിയായ കാരാട്ടുകുന്നേൽ സെന്‍റ് മേരീസ്‌ പള്ളിയുടെ യുവജന പ്രസ്ഥാന അംഗങ്ങൾ കോട്ടയം ജില്ലയിൽ അയർക്കുന്നം L.P സ്കൂളിൽ പ്രവൃത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അവർക്ക് വേണ്ടുന്ന പുതപ്പും തലയിണ കവറും മുണ്ടും വിതരണം ചെയ്തു. അയർക്കുന്നം ഗ്രാമം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി മോനിമോൾ ജയ്മോൻ ആദ്യ കിറ്റ് നൽകി. യുവജന പ്രസ്ഥാനം സെക്രട്ടറി മിഥുൻ സീ ഐപ്പ്, ഇടവക ട്രസ്റ്റീ ശ്രീ പുന്നൂസ് തോമസ് എന്നിവർ പ്രസംഗിച്ചു.യുവജന പ്രസ്ഥാന പ്രവർത്തകരായ അഖിൽ,റീനോദ്, ജിജോ, ചെറിയാൻ,, ജിബിൻ എന്നിവർ കിറ്റുകൾ നൽകാൻ സഹായിച്ചു.

https://ovsonline.in/latest-news/malankara-church-news-20/

error: Thank you for visiting : www.ovsonline.in