ഡോ.യുഹാനോൻ മാർ ദിയസ്ക്കോറോസ് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത
കോട്ടയം:- മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിനെ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാലംചെയ്തതിനെ തുടര്‍ന്ന് സഭാ ഭരണഘടനയുടെ 95- വകുപ്പ് പ്രകാരം കോട്ടയം ഭദ്രാസനം പരിശുദ്ധ കാതോലിക്കാ ബാവായുടെ ഭരണത്തിലായിരുന്നു.