കട്ടച്ചിറ പള്ളിയുടെ റിവ്യൂഹർജി ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന 3 അംഗ ബെഞ്ച് തള്ളി.
ന്യൂ ഡൽഹി: കട്ടച്ചിറ പള്ളിയുടെ വിധി പുനപരിശോധിക്കണമെന്ന ആവശ്യം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അടങ്ങുന്ന 3 അംഗ ബെഞ്ച് തള്ളി ഉത്തരവായി. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിവിധി കട്ടച്ചിറ പള്ളിക്കും ബാധകമാണെന്നും കട്ടച്ചിറ പള്ളിയിൽ മലങ്കരസഭയുടെ 1934-ലെ ഭരണം പ്രകാരം നിയമിതനായ വൈദിക മാത്രമേ വികാരിയായി ശുശ്രൂഷകൾ നിർവഹിക്കാൻ കഴിയുകയുള്ളൂവെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവക മെത്രാപോലീത്തയുടെയും മലങ്കര മെത്രാപോലീത്തയുടെയും അധികാരത്തെ ചോദ്യം ചെയ്യുന്നവർക്ക് കട്ടച്ചിറ പള്ളിയിൽ ശാശ്വത നിരോധനം ഏർപ്പെടുത്തുകയും ചെയ്ത സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി വിധി പുനഃപരിശോധിക്കണം എന്നുള്ള ആവശ്യവും പുനപരിശോധന ഹർജി തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കണമെന്ന ആവശ്യവും ബഹുമാനപ്പെട്ട സുപ്രീം കോടതി തള്ളി.
ഇതോടുകൂടി യാക്കോബായ വിഘടിത വിഭാഗത്തിൻ്റെ 2017 ജൂലൈ മൂന്നിലെ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ മലങ്കര സഭാ പള്ളി കേസിലുള്ള അന്തിമ വിധിയെ സംബന്ധിച്ചുള്ള പൊള്ളയായ വാദങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/supreme-court-verdict/